ചടങ്ങുകള്‍ അവസാനിച്ചു; ദിലീപ് വീണ്ടും ജയിലിലേക്ക് മടങ്ങി- video
ആലുവ: പിതാവിനു ബലിയിടുന്നതിനായി കോടതിയുടെ പ്രത്യക അനുമതിയോടെ വീട്ടിലെത്തിയ ദിലീപ് ചടങ്ങുകള്‍ അവസാനിച്ചതോടെ ജയിലിലേക്ക് മടങ്ങി. രാവിലെ എട്ടു മണിയോടെയാണ് ദിലീപിനെ ജയിലില്‍ നിന്നും പുറത്തെത്തിച്ചത്. അനുവദിച്ച രണ്ട് മണിക്കൂര്‍ സമയപരിധി അവസാനിച്ചതോടെ തിരികെ ജയിലിലെത്തിച്ചു.
ദിലീപിന്റെ മാതാവ്, ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി തുടങ്ങി ബന്ധുക്കളെല്ലാവരും തന്നെ ചടങ്ങില്‍ പങ്കെടുത്തു. ആലുവ നദീതീരത്തുള്ള വീടിന് മുന്നിലാണ് ചടങ്ങുകള്‍ നടന്നത്. സുരക്ഷാ കാരണങ്ങളാല്‍ ആലുവ മണപ്പുറത്തെ ചടങ്ങുകളില്‍ ദിലീപിനെ പങ്കെടുപ്പിച്ചില്ല. വീടും പരിസരവും കനത്ത പൊലിസ് സുരക്ഷയിലാണ്. നടന്റെ സുരക്ഷയ്ക്കായി 200 ഓളം പൊലിസുകാരെയാണ് നിയോഗിച്ചിരുന്നത്.
കര്‍ശന വ്യവസ്ഥതയോടെയാണ് ദിലീപിന് പുറത്തിറങ്ങാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. രണ്ടു മണിക്കൂറിന് ശേഷം തിരിച്ചത്തണമെന്നും മാധ്യമങ്ങളുമായി സംസാരിക്കരുതെന്നും മൊബൈല്‍ ഫോണില്‍ സംസാരിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജൂലൈ 10 നാണ് ദിലീപ് അറസ്റ്റിലാകുന്നത്. തുടര്‍ന്ന് മൂന്ന് തവണ ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടു. ആദ്യം ജൂലൈ 17 ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് ജൂലൈ 24, ഓഗസ്റ്റ് 29 തീയതികളില്‍ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി. അതിനിടെ കേസിലെ ദിലീപിന്റെ റിമാന്റ് കാലാവധി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടി. ഈ മാസം 16 വരെയാണ് റിമാന്റ് നീട്ടിയിരിക്കുന്നത്.
[playlist type="video" ids="418074"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."