'ഗൗരി കമ്യൂണിസ്റ്റ് ശൂര്‍പണഖ' കൊലപാതകത്തെ ന്യായീകരിച്ച് സംഘ് പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ രാജ്യമെങ്ങും കനത്ത പ്രതിഷേധം അലയടിക്കുമ്പോള്‍ കൊലപാതകത്തെ അനുകൂലിച്ച് സംഘ്പരിവാര്‍ അനുകൂലികള്‍. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊലയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
സീ മീഡിയയിലെ മുന്‍ മാധ്യമപ്രവര്‍ത്തക ജാഗ്രതി ശുക്ല ട്വീറ്റ് ചെയ്തത് കമ്യൂണിസ്റ്റായിരുന്ന ഗൗരി ലങ്കേഷ് ദയാരഹിതമായി കൊല്ലപ്പെട്ടുവെന്നും നിങ്ങളുടെ പ്രവൃത്തി തിരിച്ചുവന്ന് നിങ്ങളെ വേട്ടയാടിയെന്നുമാണ്. ഗൗരി ലങ്കേഷിനായി ഇപ്പോള്‍ വിലപിക്കുന്നവരുടെയൊക്കെ മനുഷ്യത്വം കേരളത്തില്‍ ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ എവിടെയായിരുന്നെന്നും ജാഗ്രതി ചോദിക്കുന്നു.
നക്‌സല്‍ അനുഭാവിയ മാധ്യമപ്രവര്‍ത്തക വീട്ടില്‍ വെടിയേറ്റ് മരിച്ചെന്നാണ് കന്നട പത്രമായ വിശ്വവാണിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ട്വീറ്റ് ചെയ്തത്. മാര്‍ക്‌സിസ്റ്റ് ശൂര്‍പണഖയെ കാലപുരിക്കയച്ചു എന്നാണ് ഷോനാന്‍ തല്‍പാദെ എന്നയാള്‍ ഫേസ് ബുക്കില്‍ കുറിച്ചത്. ഇത് ആഘോഷിക്കേണ്ട സമയമാണെന്നും നിരവധി സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു.
അഭിലാഷ് ജി നായര്‍ എന്ന ഐ.ഡിയില്‍ മലയാളത്തിലും പ്രചാരണം ശക്തമാണ്. ആളുകളെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയ കുറ്റത്തിന് ആറുമാസം തടവിനും 10,000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ച മുതിര്‍ന്ന അപവാദ പ്രചാരക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചുവെന്നാണ് അഭിലാഷ് ജി നായരുടെ പോസ്റ്റ്. കൂടാതെ കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ചുളള വാര്‍ത്തകള്‍ ഇവര്‍ ചെയ്തിരുന്നുവെന്നും പ്രചരിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."