കശ്മീര്‍ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് പൊലിസുകാരന്റെ രാജി
ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് രാജിവെക്കുന്നതായി പ്രഖ്യാപിക്കുന്ന ജമ്മു കശ്മീര്‍ പൊലിസുകാരന്റെ വീഡിയോ വൈറലാകുന്നു. കാമറക്ക് മുന്നിലാണ് രാജി പ്രഖ്യാപിക്കുന്നത്. തന്റെ മനഃസാക്ഷി പറയുന്നത് അനുസരിച്ച് രാജിവെക്കുകയാണെന്ന് റയീസ് എന്ന് സ്വയം പരിചയപ്പെടുത്തിയ ചെറുപ്പക്കാരന്‍ വിഡിയോയില്‍ പ്രഖ്യാപിക്കുന്നു. വിഡിയോയുടെ സത്യാവസ്ഥ പരിശോധിച്ചു വരികയാണെന്ന് പൊലിസ് പറഞ്ഞു.
ജമ്മു കശ്മീര്‍ പൊലിസില്‍ നിന്ന് താന്‍ രാജിവെക്കുകയാണ്. എന്നാല്‍ മാത്രമേ, പൊലിസുകാരനന്ന നിലക്ക് താന്‍ ഇവിടുത്തെ രക്തചൊരിച്ചിലുകള്‍ക്ക് സാക്ഷിയാകുന്നത് ശരിയോ തെറ്റോ എന്ന ചോദ്യം ഉന്നയിക്കുന്നതില്‍ നിന്ന് മനഃസാക്ഷി പിന്തിരിയുകയുള്ളൂ.
കഴിഞ്ഞ ഏഴു വര്‍ഷമായി പൊലിസ് കോണ്‍സ്റ്റബിളായി പ്രവര്‍ത്തിക്കുകയാണെന്നും റയീസ് പറയുന്നു. പൊലിസില്‍ ചേരുമ്പോള്‍ കുടുംബത്തിന്റെ ഉത്തരവാദിത്തത്തോടൊപ്പം ജനങ്ങളെ സേവിക്കുമെന്ന് താന്‍ ശപഥം ചെയ്തിരുന്നു. താന്‍ കരുതിയിരുന്നത് ഇത് ജിഹാദാണ് എന്നായിരുന്നു. അവനവനില്‍ തന്നെയുള്ള അത്യാഗ്രഹങ്ങള്‍ക്കെതിരെയുള്ള പോരാട്ടം, മനുഷ്യത്വത്തിനു വേണ്ടിയുള്ള പോരാട്ടം. എന്നാല്‍ കശ്മീര്‍ താഴ്‌വരയില്‍ കാര്യങ്ങള്‍ വഷളായിരിക്കുകയാണ്. തടഞ്ഞു നിര്‍ത്താനാകാത്ത കൊടുങ്കാറ്റായി അക്രമസംഭവങ്ങള്‍ വളര്‍ന്നു കഴിഞ്ഞു.
ദിവസവും കശ്മീരില്‍ കൊലപാതകം നടക്കുന്നു. കുറേപേര്‍ക്ക് അവയവങ്ങള്‍ ചിലര്‍ ജയിലിലാകുന്നു; ചിലരെ വീട്ടുതടങ്കലിലാക്കുന്നു- റയീസ് പറയുന്നു.
താന്‍ എന്തും സഹിക്കും. എന്നാല്‍ മനഃസാക്ഷി മരിക്കുന്നത് സഹിക്കാനാകില്ലെന്നും റയീസ് വിഡിയോയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."