വീണ്ടും പിടിമുറുക്കി മണ്ണ് മാഫിയ
എടപ്പാള്‍: ചെറിയ ഇടവേളക്കു ശേഷം മണ്ണ് മാഫിയ മേഖലയില്‍ വീണ്ടണ്ടും പിടിമുറുക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പു മൂതൂര്‍ തിരുമാണിയൂരില്‍ ഉത്സവ എഴുന്നള്ളിപ്പിലേക്കു മണ്ണ് ലോറി പാഞ്ഞുകയറി രണ്ടു പേര്‍ മരിക്കാനിടയായതിനെ തുടര്‍ന്നു മണ്ണ് മാഫിയയ്‌ക്കെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.
തുടര്‍ന്ന് ദിവസങ്ങളോളം നാട്ടുകാരുടെ നേതൃത്വത്തില്‍ മണ്ണ് ലോറികള്‍ തടഞ്ഞു. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാകുകയോ കുറ്റവാളികളെ പിടികൂടുകയോ ചെയ്തിട്ടില്ല.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുമെന്നറിയിച്ചിരുന്നെങ്കിലും അതുമായില്ല. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടതോടെ നാട്ടുകാരുടെ പ്രതിഷേധം അയഞ്ഞു. തുടര്‍ന്നാണ് മണ്ണ് കടത്ത് മേഖലയില്‍ വീണ്ടണ്ടും വ്യാപകമായത്. ചില ഉദ്യോഗസ്ഥന്‍രുടെയും പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടേയും പിന്തുണയോടെയാണ് മണ്ണ് നീക്കം നടക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
മലപ്പുറം, പാലക്കാട് ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നാണ് മണ്ണെടുപ്പ് നടക്കുന്നത്.
തിയതി രേഖപ്പെടുത്താത്ത പാസ് ഉപയോഗിച്ചാണ് കടത്ത് നടത്തുന്നതെന്നാണ് ആരോപണം. പിടികൂടുമ്പോള്‍ തിയതി രേഖപ്പെടുത്തി രക്ഷപ്പെടുന്നതാണ് രീതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."