മുണ്ടകന്‍ വിളക്ക് ഞാറ്റടിയൊരുക്കിയ പാടങ്ങളില്‍ ഈ മാസം പകുതിയോടെ കൃഷിയിറക്കും
ഒറ്റപ്പാലം: മുണ്ടകന്‍ വിളക്കായികഴിഞ്ഞ മാസം ഞാറ്റടിയൊരുക്കിയ പാടങ്ങളില്‍ ഈ മാസം പകുതിയോടെ കൃഷിയിറക്കും. ഒരു കാലത്ത് മൂന്ന് വിള വരേ എടുത്തിരുന്ന ഭാഗങ്ങളില്‍ പോലും രണ്ടു വിളയും ഇപ്പോള്‍ ഒറ്റവിള മാത്രമാവുകയും ചെയ്തു.
ഒറ്റ വിള എടുക്കുന്നവരില്‍ ഭൂരിഭാഗവുംഒരു വര്‍ഷത്തെ ഭക്ഷ്യ ധാന്യമായി ശേഖരിക്കുകയാണ്. എല്ലായിടങ്ങളിലും ആവശ്യത്തിന്ന് തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയുണ്ട്.
ദേശീയ തൊഴുലുറപ്പ് പദ്ധതിയില്‍ നെല്‍കൃഷി നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചു.
യന്ത്രനടീല്‍ ചെയ്യുന്ന രീതി വളരേ ലാഭകരമാണെങ്കിലും വിദഗ്ദ തൊഴിലാളികളും നടീല്‍ യന്ത്രങ്ങളും ആവശ്യത്തിന്ന് ഇല്ല താനും.
മഴ ആവശ്യത്തിന്ന് ലഭിച്ചതോടെ ആത്മവിശ്വാസത്തോടെ ഇറങ്ങുന്നകാഴ്ചയാണ് ഇത്തവണ. പന്നി, മയില്‍ എന്നിവയുടെ ശല്യങ്ങള്‍ കാരണമായി കൃഷി നാശം സാധാരണ ഉണ്ടാവുക പതിവാണെങ്കിലും കഴിഞ്ഞ വര്‍ഷകാലം ചതിച്ചതോടെ കൃഷിയിടങ്ങളില്‍ വെള്ളം ലഭിക്കാതെ വരണ്ട നിലങ്ങളായി മാറിയപ്പോള്‍ ഉണക്കം ബാധിച്ചുണ്ടായ നഷ്ടങ്ങളുടെ കണക്കുകളാണ് കര്‍ഷക മനസ്സില്‍.
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഇല്ലാത്ത മേഖലയാണ് ഒറ്റപ്പാലം അമ്പലപ്പാറ പ്രദേശങ്ങള്‍. യഥാസമയങ്ങളില്‍ വിള ഇന്‍ഷുറന്‍സിന്റെ പ്രീമിയതുക കൃഷിഭവനുകള്‍ മുഖാന്തരം അടച്ചെങ്കിലും നഷ്ടപരിഹാരത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ് കര്‍ഷകര്‍.
സര്‍കാര്‍ വകയായും നഷ്ടപരിഹാരമായി ലഭിക്കുന്ന തുക വര്‍ധിപ്പിച്ചതായി അറിയിച്ചെങ്കിലും ഫയല്‍ വര്‍ക്കുകള്‍ നീങ്ങാത്ത അവസ്ഥയും ചിലയിടങ്ങളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."