ജനമൈത്രി പൊലിസ് ഇനി മുതല്‍ പഞ്ചായത്തുകളിലേക്കും
ഒറ്റപ്പാലം: ജനമൈത്രി പൊലിസിന്റെ സേവനം അഞ്ചിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. നഗസഭക്ക് പുറമെ ഒറ്റപ്പാലം സ്റ്റേഷനു കീഴിലെ നാല് പഞ്ചായത്തുകളില്‍ കൂടി ഇനി മുതല്‍ ജനമൈത്രി പൊലിസിന്റെ സേവനം ലഭ്യമാകും.
ലക്കിടി പേരൂര്‍, അനങ്ങന്നടി, അമ്പലപ്പാറ പഞ്ചായത്തുകളിലും വാണിയംകുളത്തെ ചില പ്രദേശങ്ങളിലുമാണ് സേവനം വ്യാപിക്കുന്നത്.
ലഹരി ഉപയോഗത്തിനെതിരേ ബോധവല്കരണ ക്ലാസുകള്‍, സെമിനാറുകള്‍, രാത്രി പട്രോളിങ് സേവനങ്ങളാണ് ഈ പഞ്ചായത്തുകളിലും നടപ്പിലാക്കുക. അഡീഷണല്‍ എസ്.ഐയുടെ നേതൃത്വത്തില്‍ 24 അംഗ പൊലിസ് സേനയുടെ നേതൃത്വത്തിലാണ് ജനമൈത്രിയുടെ സേനയുടെ പ്രവര്‍ത്തനം.
ജില്ലയില്‍ ആദ്യമായി ജനമൈത്രി പൊലിസ് സേവനം ഒറ്റപ്പാലത്താണ് തുടങ്ങിയത്. 2007ല്‍ തുടങ്ങിയ പദ്ധതി നഗരസഭക്ക് പുറത്ത് ആദ്യമായാണ് നടപ്പിലാക്കുന്നത്.
കഴിഞ്ഞ ദിവസം അനങ്ങനടി പഞ്ചായത്തില്‍ ലഹരി ബോധവല്കരണ ക്ലാസോടെ പുതിയ സ്ഥലങ്ങളില്‍ ജനമൈത്രി സംവിധാനം നിലവില്‍ വന്നതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."