പ്രസ്ക്ലബ്ബ് പതിഷേധ കൂട്ടായ്മ ഇന്ന്
പാലക്കാട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ നിഷ്ഠൂരമായ കൊലപാതകത്തില്‍ പാലക്കാട് പ്രസ്ക്ലബ്ബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അടിയന്തിരയോഗം പ്രതിഷേധിച്ചു. ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്കും എഴുത്തുകാര്ക്കുമെതിരേയുള്ള ഫാസിസ്റ്റ് ആക്രമണത്തിനെതിരേ പൊതുസമൂഹവും ശക്തമായി പ്രതികരിക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് അരുണ്‍ ശ്രീധര്‍ അധ്യക്ഷനായി. എന്‍.എ.എം ജാഫര്‍, ബിനോയ് രാജന്, വി. ജെയിന്, ഫൈസല്‍ കോങ്ങാട്, പട്ടത്താനം ശ്രീകണ്ഠന്, ഷബ്ന, അജിംസ് സംസാരിച്ചു.
പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന്് വൈകിട്ട് നാലിന് നഗരത്തില്‍ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്താന്‍ യോഗം തീരുമാനിച്ചു. പ്രസ്ക്ലബ്ബില്‍ നിന്നാരംഭിക്കുന്ന പ്രകടനം സുല്‍ത്താന്‍പേട്ട ജങ്ഷന് ചുറ്റി കോട്ടമൈതാനിയില്‍ സമാപിക്കും.
തുടര്‍ന്ന് അഞ്ചുവിളക്കിന് സമീപം നടക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ എം.ബി രാജേഷ് എം.പി, ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്, നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്, സി.പി.ഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ്, കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്, ജില്ലാ ലൈബ്രറി സെക്രട്ടറി ടി.ആര് അജയന് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."