ഓണക്കാലത്ത് വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടമെന്ന് മന്ത്രി മൊയ്തീന്‍
എരുമപ്പെട്ടി: കാണം വില്‍ക്കാതെ ഓണമുണ്ണാനുള്ള സാഹചര്യമൊരുക്കുവാന്‍ സംസ്ഥാനം ഭരിക്കുന്ന ഇടത് പക്ഷ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ.എരുമപ്പെട്ടി കരിയന്നൂര്‍ യൂണിറ്റ് സംഘടിപ്പിച്ച 20-ാംമത് ഗ്രാമീണോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ഓണചന്തകള്‍ ഒരുക്കി വില കയറ്റം തടഞ്ഞ് സര്‍വ്വ വിഭാഗങ്ങള്‍ക്കും ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കി കൊടുത്തു. നാടിന്റെ വളര്‍ച്ചയ്ക്ക് ഒത്തു ചേരലുകള്‍ ഗുണം ചെയ്യും. എന്നാല്‍ മനുഷ്യര്‍ യോജിക്കുന്നത് തകര്‍ക്കാനുള്ള ശ്രമം സമൂഹത്തില്‍ നടന്ന് കൊണ്ടിരിക്കുന്നുവെന്നും മതേതര നിലപാട് നിലനിര്‍ത്താനാണ് കേരളം ശ്രമിച്ച്‌കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സി.പി.എം.ലോക്കല്‍ കമ്മറ്റി അംഗം കുഞ്ഞുമോന്‍ കരിയന്നൂര്‍ അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യര്‍ ചിറ്റലപ്പിള്ളി, ബ്ലോക്ക് പഞ്ചായയത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."