വടക്കേകാട് കല്ലൂര്‍ ജമാഅത്ത് തെരഞ്ഞെടുപ്പില്‍ സമസ്ത പാനലിന് ഉജ്വല വിജയം
വടക്കേകാട്: കല്ലൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 43 ന് എതിരെ 218 വോട്ടിന്റെ മഹാ ഭൂരിപക്ഷത്തോടെ സമസ്ത അനുകൂല കമ്മിറ്റി നിലവില്‍ വന്നു.19 അംഗ പ്രവര്‍ത്തക സമിതിയില്‍ നിന്നും പ്രസിഡന്റായി എ.ടി ഉസ്മാന്, വൈസ് പ്രസിഡന്റായി വി. അബ്ദുറസാഖ്, ജനറല്‍ സെക്രട്ടറിയായി സി.എ ജാഫര്‍ സ്വാദിഖ്, ജോയിന്റ് സെക്രട്ടറിയായി എ.എ ഷരീഫ്, ട്രഷററായി വി.കെ ഫസലുല്‍ അലി എന്നിവരെ തെരഞ്ഞെടുത്തു. സമസ്ത അനുകൂല കമ്മിറ്റി നിലവില്‍ വരുന്നതിന് പ്രവര്‍ത്തിച്ച സഹകരിച്ച എല്ലാ മഹല്ല് നിവാസികള്‍ക്ക് തൊഴിയൂര്‍ റൈഞ്ച് മദ്റസ മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികളായ വി.കെ കുഞ്ഞിമുഹമ്മദ്, മുഹമ്മദ് ഷരീഫ് എന്നിവര്‍ നന്ദി രേഖപെടുത്തി. കാന്തപുരം വിഭാഗം മഹല്ലിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ എല്ലാ കുതന്ത്രങ്ങളും വിഭാഗീയ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ തിരിച്ചറിഞ്ഞ് സമസ്തക്ക് അനുകൂലമായി നിലകൊണ്ടതാണ് കാന്തപുരം വിഭാഗത്തിന് കനത്ത പരാചയം നേരിടേണ്ടി വന്നത്. കാന്തപുരം വിഭാഗത്തിന്റെ ദയനീയ പരാജയം സമസ്തയുടെ പ്രവര്‍ത്തകര്‍ക്ക് ആവേശവും ആഹ്ളാദവും ഉണ്ടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."