HOME
DETAILS
MAL
മഞ്ജുളാല്‍ പരിസരത്ത് പായസവിതരണം
backup
September 06 2017 | 19:09 PM
ഗുരുവായൂര്‍ : ഗുരുവായൂര്‍ വൈ.എം.സി.എയുടെ നേതൃത്വത്തില്‍ മഞ്ജുളാല്‍ പരിസരത്ത് പായസവിതരണം നടത്തി . എയ്ഡ് പോസ്റ്റ് പൊലിസ് ഉദ്യോഗസ്ഥനും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്മാര്‍ക്കും പായസം നല്‍കി നഗരസഭ വെല്‍ഫെയര്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വാര്യര്‍ പായസവിതരണം ഉദ്ഘാടനം നിര്‍വ്വഹിച്ചു .
വൈ.എം.സി.എ പ്രസിഡന്റ് പോളി ഗുരുവായൂര്‍ അധ്യക്ഷത വഹിച്ചു . സി.ഡി ജോണ്‍സണ്‍ , ജോസ് ലൂയിസ് , ഫ്രാന്‍സിസ് വടക്കൂട്ട് , ജോയി പാലയൂര്‍ , തോമസ് പാലയൂര്‍ , ലാക്കോസ് ചക്രമാക്കില്‍ , സ്റ്റീഫന്‍ ജോസ് ആശംസകള്‍ നേര്‍ന്നു. വൈ.എം.സി.എ സെക്രട്ടറി ജോജു സി. ജോര്‍ജ്ജ് , ജോയി ചീരന്‍ സംസാരിച്ചു. ഗുരുവായൂര്‍ അമ്പലത്തില്‍ വന്ന ഭക്തര്‍ക്കും നാട്ടുകാര്‍ക്കും പായസം വിതരണം ചെയ്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."