HOME
DETAILS

ഗൗരി ലങ്കേഷിന്റെ കൊലപാതകം: മാധ്യമപ്രവര്‍ത്തകര്‍ കരിദിനമാചരിച്ചു

  
backup
September 06 2017 | 19:09 PM

%e0%b4%97%e0%b5%97%e0%b4%b0%e0%b4%bf-%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4-3


തൃശൂര്‍: കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്നതില്‍ തൃശൂരിലെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തം. കൊലപാതകത്തില്‍ പ്രതിഷേധിച്ചു കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റി കരിദിനം ആചരിച്ചു. വായമൂടിക്കെട്ടി നഗരത്തില്‍ നടത്തിയ പ്രകടനം കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ സമാപിച്ചു. മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്യത്തിനു നേരെ തോക്കെടുത്താല്‍ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ രൂപപ്പെടുമെന്നും പ്രതിഷേധം സമൂഹം ഏറ്റെടുത്തെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രതിഷേധയോഗം പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിനോയ് ജോര്‍ജ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോയ് എം. മണ്ണൂര്‍, ഫിറോസ് മുല്ലവീട്ടില്‍, നിയുക്ത ജില്ലാ പ്രസിഡന്റ് കെ. പ്രഭാത് സംസാരിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ചു മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്തു.
കരൂപ്പടന്ന: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയതില്‍ വെള്ളാങ്ങല്ലൂര്‍ പ്രസ് ക്ലബ്ബ് യോഗം പ്രതിഷേധിച്ചു. വി.എം റഊഫ് അധ്യക്ഷത വഹിച്ചു. എ.വി പ്രകാശ്, ഇ. രമേശ് സംസാരിച്ചു. സത്യസന്ധമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരെ ഇല്ലാതാക്കാനുള്ള ഗൂഡ ശ്രമങ്ങള്‍ക്കെതിരെ ചെറുത്തു നില്‍പ്പ് അനിവാര്യമാണ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരെ എത്രയും വേഗം പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.
പാവറട്ടി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്ന കാപാലികരെ
അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാവറട്ടിയിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധയോഗവും പ്രകടനവും നടത്തി. ബുധനാഴ്ച ഉച്ചക്ക്
കത്തിച്ച മെഴുകുതിരികളുമായി പ്രസ്‌ഫോറം പാവറട്ടി ഓഫീസിനു മുന്നില്‍ നിന്നും തുടങ്ങിയ പ്രകടനം ടൗണ്‍ചുറ്റി പാവറട്ടി സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം പ്രസ്‌ഫോറം സെക്രട്ടറി കെ.ഒ ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.ടി ബാബു അധ്യക്ഷനായിരുന്നു. ജോ.സെക്രട്ടറി ടി.ടി മുനീഷ്, മാധ്യമ പ്രവര്‍ത്തകരായ നിഷാദ് പെരിയാട്ടയില്‍, വര്‍ഗ്ഗീസ് പാവറട്ടി, ഉസ്മാന്‍ കുട്ടോത്ത്, കെ.വി ജെയ്കബ് സംസാരിച്ചു.
വടക്കാഞ്ചേരി : മുതിര്‍ന്ന പത്രപ്രവര്‍ത്തകയും ലങ്കേഷ് പത്രിക എഡിറ്ററുമായ ഗൗരിലങ്കേഷിനെ വെടിവെച്ച് കൊലപെടുത്തിയതില്‍ വന്‍ പ്രതിഷേധം. വടക്കാഞ്ചേരി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നഗരഹൃദയത്തിലെ ഓഫീസിന് മുന്നില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സാംസ്‌ക്കാരിക മാധ്യമ പ്രവര്‍ത്തകന്‍ വി. മുരളി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ശശികുമാര്‍ കൊടയ്ക്കാടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജെ ബെന്നി, രാജശേഖരന്‍ കടമ്പാട്ട്, ജോണി ചിറ്റിലപ്പിള്ളി, ടി.എന്‍ കേശവന്‍, അജീഷ് കര്‍ക്കിടകത്ത്, മനോജ് കടമ്പാട്ട്, ജോണ്‍സണ്‍ പോണലൂര്‍, വേണുഗോപാലന്‍, പി.എ റഷീദ്, ശ്രീനാഥ് സുകുമാരന്‍ സംസാരിച്ചു.
എരുമപ്പെട്ടി: അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ സമൂഹ മന:സാക്ഷി ഉണരണമെന്ന് മുന്‍ എം.എല്‍.എയും സാംസ്‌കാരിക പ്രവത്തകനുമായ ബാബു എം.പാലിശ്ശേരി പറഞ്ഞു . പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ദാരുണമായ കൊലപാതകത്തിനെതിരെ എരുമപ്പെട്ടി പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കബീര്‍ കടങ്ങോട് അധ്യക്ഷനായി . ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി .സി.ഒ.എ.ജില്ലാ പ്രസിഡന്റ് അമ്പലപ്പാട്ട് മണികണ്ഠന്‍, റഷീദ് എരുമപ്പെട്ടി ,ഒ.കെ.ശശി, എം.കെ.ജോസ്, പി.ടി.ദേവസി, പി.ടി.ജോസഫ്, അജീഷ് കര്‍ക്കിടകത്ത് കാവ്, ടി.ജി.സുന്ദര്‍ലാല്‍, ടി.വി.അഷറഫ് ,വി.സി.ബിനോജ്, കെ.സി.ഡേവിസ് തുടങ്ങിയവര്‍ സംസാരിച്ചു.
കരൂപ്പടന്ന: മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കരൂപ്പടന്ന ഗ്രാമീണ വായനശാലയില്‍ യോഗം ചേര്‍ന്നു. കൊലപാതകത്തില്‍ വായനശാലയുടെ പ്രതിഷേധവും രേഖപ്പെടുത്തി. നഫീസത്ത് ബീവി അധ്യക്ഷയായി.
വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ മോഹനന്‍, പി.കെ അബ്ദുള്‍ മനാഫ്, സി.ആര്‍ സോജന്‍, എന്‍.ഇ അബ്ദുള്‍ ജബ്ബാര്‍, വി.ജി പ്രദീപ്, എം.കെ സുഗതന്‍, എം.ലീന സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago