നെയ്യാറിന്‍ തീരത്തെ പ്രതിഭകള്‍ക്ക് നെയ്യാര്‍ മേളയില്‍ സ്‌നേഹാദരം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയുടെ സാംസ്‌കാരികോത്സവമായി മാറിയ നെയ്യാര്‍ മേളയുടെ അഞ്ചാമത് എഡിഷനില്‍ നെയ്യാറിന്റെ തീരത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കര്‍മനിരതരായ വ്യക്തിത്വങ്ങള്‍ക്ക് സ്‌നേഹാദരം ഒരുക്കിയ പ്രതിഭാ സംഗമം ഗാന്ധിയന്‍ പി.ഗോപിനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ കണ്‍വീനര്‍ എം.ഷാനവാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.കേശവന്‍കുട്ടി സംസാരിച്ചു.
ചെറുകഥാകൃത്ത് ഡോ. എസ്.വി വേണുഗോപന്‍നായര്‍ , രചന വേലപ്പന്‍നായര്‍ , ഡോ.ശ്യാംമോഹന്‍ എന്നിവര്‍ക്കൊപ്പം നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.ഷിബു , ഹരിത വി.കുമാര്‍ , ഫൈസല്‍ഖാന്‍ , സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് കെ.പ്രതീപ് കുമാര്‍ , ഡോ. സജിത്ത് , അയണിത്തോട്ടം കൃഷ്ണന്‍നായര്‍ , അധ്യാപകന്‍ സനല്‍കുമാര്‍ , ഡോ. എം.എ.സിദ്ദീഖ് , ധീരതപുരസ്‌കാരം നേടിയ ആരോമല്‍ , ധരണീന്ദ്രന്‍ ആശാരി , കര്‍ഷകരായ മോഹന്‍ കുളത്തൂര്‍ , ക്രിസ്തുദാസ് ഇരുമ്പില്‍ , ശ്രീകുമാര്‍ പെരുങ്കടവിള , ബൈജു , ശാന്തകുമാരി ചെങ്കല്‍ , വാര്‍ധക്യത്തിലും കൃഷി ഉപജീവനമാര്‍ഗ്ഗമാക്കിയ ശബരിമുത്തന്‍ , നഴ്‌സ് വസന്തകുമാരി , നെയ്യാറ്റിന്‍കര താലൂക്കിലെ ആദ്യകാല വ്യാപാരി പീരുകണ്ണ് വഴിമുക്ക് , ശുചീകരണ തൊഴിലാളി ചന്ദ്രന്‍ , ഓട്ടോഡ്രൈവര്‍ രവി (കൊച്ചുമണിയന്‍) , അഡ്വ. പ്രതാപചന്ദ്രന്‍ , ചരിത്രകാരന്‍ സി.വി.സുരേഷ് , കവികളായ ഡോ. ബിജു ബാലകൃഷ്ണന്‍ , എന്‍.എസ്.സുമേഷ് കൃഷ്ണന്‍ , ഡി. അനില്‍കുമാര്‍ , കബഡി താരം ഉച്ചക്കട ബാബുജി , പരിമിതമായ സാഹചര്യങ്ങള്‍ അതിജീവിച്ച് മെഡിക്കന്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ സൂരജ് ഗോപി , നാടകനടന്‍ നെയ്യാറ്റിന്‍കര സനല്‍ , വയലിന്‍ വിദഗ്ധന്‍ പ്രൊഫ. സുബ്രഹ്മണ്യന്‍ , അനൗണ്‍സര്‍ ശ്രീകുമാരി വെള്ളായണി , സി.എസ് .അനില്‍കുമാര്‍ , സജിലാല്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."