സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ ഉപരിപഠനം വഴിമുട്ടും
കിളിമാനൂര്‍ : എം.ബി.ബി.എസ് മോഹവുമായി പഠിച്ചിരുന്ന സ്ഥാപനങ്ങളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും സ്വാശ്രയ കോളജുകളിലെ വലിയ ഫീസ് കാരണം എം.ബി.ബി.എസിന് പ്രവേശനം നേടാന്‍ കഴിയാത്തതുമായ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ വെട്ടിലായി.
അടിയന്തിരമായി സര്‍ക്കാര്‍ കനിഞ്ഞില്ലങ്കില്‍ ഇവരുടെ ഉപരിപഠനം വഴിമുട്ടും.വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ് .
2017 ലെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രകാരം മെഡിക്കല്‍ അലൈഡ് കോഴ്‌സുകളായ ബി.എസ് .സി.അഗ്രികള്‍ച്ചര്‍,വെറ്റനറി ,ഡയറി സയന്‍സ് തുടങ്ങിയ കോഴ്‌സുകളില്‍ പ്രവേശനം നേടിയ ശേഷം എം.ബി.ബി.എസ് പ്രവേശനത്തിന് വേണ്ടി പഠിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ബുദ്ധിമുട്ടിലായിരിക്കുന്നത് .എം.ബി.ബി.എസ് മോഹവുമായി ടി.സി വാങ്ങിയ ഈ വിഭാഗം വിദ്യാര്‍ഥികളില്‍ പലര്‍ക്കും എം.ബി.ബി.എസിന് സ്വാശ്രയ കോളജുകളില്‍ ഫീസ് 11 ലക്ഷമായി ഉയര്‍ത്തിയത് മൂലം പ്രവേശനം നേടാന്‍ കഴിഞ്ഞിട്ടില്ല .
നിലവില്‍ പഠിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പുറത്തു വരികയും അതേസമയം എം.ബി.ബി.എസിന് വര്‍ധിച്ച ഫീസ് താങ്ങാന്‍ കഴിയാതെ പുതിയ സ്ഥലത്ത് പ്രവേശനം നേടാന്‍ കഴിഞ്ഞതുമില്ല .
ഇവര്‍ക്ക് പഠിച്ചിരുന്ന സ്ഥാപനത്തില്‍ തിരികെ പോകണമെങ്കില്‍ സര്‍ക്കാര്‍ കനിയണം. അത് ഇതുവരെ ഉണ്ടായിട്ടില്ലന്നനാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതി.
അതേസമയം എന്‍ജിനിയറിങ്,ആര്‍ക്കി ടെക്ടര്‍ കോഴ്‌സുകളില്‍ പഠിച്ചുകൊണ്ടിരുന്നതും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതും സ്വാശ്രയ കോളജുകളില്‍ എം.ബി.ബി.എസിന് പ്രവേശനം നേടാന്‍ കഴിയാത്തതുമായ വിദ്യാര്‍ഥികളെ 29.08.2017ലെ വിദ്യാഭ്യാസ വകുപ്പിന്റെ 1596 2017 ഉത്തരവ് പ്രകാരം തിരികെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട് .
സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും ആരോപിക്കുന്നു.
അടുത്ത അലോട്ട്‌മെന്റ്റിലുള്ള ഒഴിവ് സംബന്ധിച്ച അറിയിപ്പ് വരുന്നതിന് മുന്‍പ് ഇവരുടെ തുടര്‍ പ്രവേശനം സാധ്യമാകുന്ന തരത്തില്‍ സര്‍ക്കാര്‍ ഉത്തരവ് വന്നില്ലെങ്കില്‍ തുടര്‍പഠനവും ഭാവിയും എന്നന്നേക്കും നഷ്ടമാകും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."