സിറ്റി പൊലിസ് കര്‍ശന പരിശോധനകള്‍ നടത്തുന്നു
തിരുവനന്തപുരം: ഓണക്കാലത്തു വര്‍ധിച്ചുവരുന്ന ട്രാഫിക് അപകടങ്ങള്‍ കണക്കിലെടുത്ത് സിറ്റി പൊലിസ് വാഹനപരിശോധന കര്‍ശനമാക്കുന്നു.
വാഹനപരിശോധനയ്ക്കു മാത്രമായി 100 ഓളം പൊലിസുകാരെ നിയോഗിച്ചുകഴിഞ്ഞു. പരിസോധനയില്‍ പിടികൂടുന്നവരുടെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നു സിറ്റി പൊലിസ് കമ്മിഷണര്‍ പി. പ്രകാശ് അറിയിച്ചു.
നഗരത്തില്‍ ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കാനാണ് പൊലിസിന്റെ തീരുമാനം. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചവര്‍ ഈയിടെ അപകടത്തില്‍പ്പെട്ട് മരിച്ചതിനെത്തുടര്‍നാണ് പൊലിസ് നടപടി.
മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍, മൊബൈലില്‍ സംസാരിച്ച് വാഹനം കൈകാര്യം ചെയ്യുന്നവര്‍ എന്നിവരെ പിടികൂടാനും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പിടികൂടപ്പെടുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടിയെടുക്കുമെന്നു കമ്മിഷണര്‍ അറിയിച്ചു.
പാലിസിന്റെ റഡാര്‍ കാമറകളും ഇന്റര്‍സെപ്റ്ററും ഉപയോഗിച്ചാകും വാഹന പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."