ഉദ്ഘാടനത്തിനു പിന്നാലെ ലഖ്നൗ മെട്രോ ട്രെയിന്‍ പണിമുടക്കി
ലഖ്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ലഖ്നൗ മെട്രോ പണിമുടക്കി. ഇതേതുടര്‍ന്ന് സ്കൂള്‍ കുട്ടികളടക്കം നൂറോളം പേരാണ് മെട്രോയില്‍ ഒരു മണിക്കൂറുകളോളം കുടുങ്ങിയത്.
എമര്‍ജന്‍സി എക്സിറ്റിലൂടെ ലഖ്നൗ മെട്രോ റെയില്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥ സംഘമെത്തിയാണ് യാത്രക്കാരെ രക്ഷിച്ചത്. മാവയ്യയ്ക്കും ദുര്‍ഗാപുരിക്കും ഇടയിലാണ് മെട്രോ ട്രെയിന്‍ നിന്നുപോയത്. സാങ്കേതിക തകരാറാണ് കാരണമെന്നും ട്രാക്ഷന്‍ പമ്പിലുണ്ടായ പ്രശ്നമാണ് മെട്രോ ട്രെയിന്‍ നില്‍ക്കാനും ആളുകള്‍ കുടുങ്ങാനും കാരണമായതെന്നുമാണ് എല്‍.എം.ആര്.സിയുടെ വിശദീകരണം.
ലഖ്നൗ മെട്രോയുടെ ആദ്യഘട്ടത്തില്‍ 8.5 കിലോമീറ്ററിലാണ് സര്‍വിസ്. എട്ട് സ്റ്റേഷനുകളാണ് ഉള്ളത്. ചൊവ്വാഴ്ച ഉദ്ഘാടനം കഴിഞ്ഞ് ഇന്നലെയാണ് സര്‍വിസ് ആരംഭിച്ചത്. യു.പി മുഖ്യമന്ത്രി യോഗിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും ചേര്‍ന്നാണ് മെട്രോ ഉദ്ഘാടനം ചെയ്തത്.
ലഖ്നൗ മെട്രോയെ ചൊല്ലി മുന്‍മുഖ്യമന്ത്രി അഖിലേഷും മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ വാക്പോര് നടന്നിരുന്നു. താന്‍ ഉദ്ഘാടനം ചെയ്ത പദ്ധതി ആദിത്യനാഥ് വീണ്ടും ഉദ്ഘാടനം ചെയ്തെന്ന് അഖിലേഷ് യാദവ് പരിഹസിച്ചിരുന്നു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് യു.പിയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനമാണിതെന്നായിരുന്നു മെട്രോ ഉദ്ഘാടനം ചെയ്തുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞത്. ആദ്യ ദിനം തന്നെ മെട്രോ പണിമുടക്കിയതിനെയും അഖിലേഷ് യാദവ് പരിഹസിച്ചു. കേന്ദ്രസര്‍ക്കാര്‍ നോ ഒബ്ജക്ഷന് നല്‍കാത്തതാണ് പദ്ധതി നീണ്ടുപോകാന്‍ ഇടയാക്കിയതെന്നും ഇപ്പോള്‍ എല്ലാത്തിന്റേയും ക്രെഡിറ്റ് ഏറ്റെടുക്കുകയും ചെയ്തിട്ടും ആദ്യ ദിനം മെട്രോ ഓട്ടം നിന്നത് സങ്കടം തന്നെയെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."