സംഘര്‍ഷങ്ങളില്‍ മനംമടുത്ത് പൊലിസുകാരന്റെ രാജിപ്രഖ്യാപനം
ശ്രീനഗര്‍: കശ്മിര് സംഘര്‍ഷങ്ങളില്‍ മനംമടുത്ത് പൊലിസ് കോണ്‍സ്റ്റബില്‍ സര്‍വിസില്‍ നിന്ന് രാജിവച്ചു. റഈസ് എന്ന പൊലിസുകാരനാണ് രാജിവച്ചത്. രാജിവയ്ക്കുന്നതിനുള്ള കാരണം സാമൂഹിക മാധ്യമങ്ങളില്‍ വിഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തു.
ഈ വിഡിയോ വൈറലായിട്ടുണ്ട്. ചെയ്യുന്നത് ശരിയോ തെറ്റോ എന്നാണ് മനസാക്ഷി ഇതുവരെ എന്നോട് ചോദിച്ചിരുന്നത്. എന്നാല്‍ അതിനൊരു ഉത്തരമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതിനൊരു തീര്‍പ്പുണ്ടായിരിക്കുന്നു.- ഞാന്‍ ജോലിയില്‍ നിന്ന് രാജിവയ്ക്കുന്നു. ഇക്കാര്യം എല്ലാവരേയും വിഡിയോയിലൂടെ അറിയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏഴുവര്‍ഷമായി കശ്മിര് പൊലിസില്‍ കോണ്‍സ്റ്റബിളാണ് ഞാന്‍. പാവപ്പെട്ട കുടുംബാംഗമാണ്. പിതാവ് സാധാരണക്കാരനാണ്. കുടുംബത്തിന്റെ അടിസ്ഥാനമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എന്തും ചെയ്യാന്‍ ഞാന്‍ തയാറുമാണ്.
ജോലിക്ക് കയറുമ്പോള്‍ ജനങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ എല്ലാ ദിവസവും കശ്മിരികള്‍ കൊല്ലപ്പെടുന്നു. ചിലര്‍ വീട്ടു തടങ്കലിലാണ്. ഹിതപരിശോധനയെന്ന ആവശ്യം നടപ്പാക്കാത്തതിനാലാണ് കുറ്റകൃത്യങ്ങള്‍ പെരുകുന്നത്.
ഇതില്‍ കശ്മിരാണ് ഏറ്റവും കൂടുതല്‍ വേദനിക്കുന്നത്. പാകിസ്താനെ സ്നേഹിക്കുകയോ ഇന്ത്യയെ വെറുക്കുകയോ ചെയ്യുന്നില്ല. കശ്മിരിനെയാണ് ഞാന്‍ സ്നേഹിക്കുന്നത്.
ഇവിടെ സമാധാനം വേണമെന്നാണ് ആഗ്രഹം. അതേസമയം വിഡിയോയുടെ ആധികാരികത പരിശോധിക്കുകയാണെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമാണ് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."