യു.എസ് ഓപണ്‍: വീനസ്, ആന്ഡേഴ്സന് സെമിയില്‍
ന്യൂയോര്‍ക്ക്: രണ്ട് തവണ കിരീടം നേടിയ അമേരിക്കന്‍ വനിതാ വെറ്ററന്‍ താരം വീനസ് വില്ല്യംസ് യു.എസ് ഓപണ്‍ ടെന്നീസിന്റെ സെമിയില്‍. ക്വാര്‍ട്ടറിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്ക് താരം പെട്ര ക്വിറ്റോവയെ വീഴ്ത്തിയാണ് വീനസ് അവസാന നാലിലെത്തിയത്. വനിതകളുടെ ആദ്യ സെമി ഇതോടെ അമേരിക്കന്‍ പോരാട്ടമായും മാറി. നേരത്തെ മറ്റൊരു അമേരിക്കന്‍ താരം സ്ലൊവാനെ സ്റ്റെഫെന്സും സെമിയിലേക്ക് കടന്നിരുന്നു.
ലാത്വിയന്‍ താരം അനസ്താസിയ സെവസ്റ്റോവയെ പരാജയപ്പെടുത്തിയാണ് സ്റ്റെഫെന്‍സ് സെമി ഉറപ്പാക്കിയത്. പുരുഷ വിഭാഗത്തില്‍ അമേരിക്കയുടെ സാം ക്യുറെയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ താരം കെവിന് ആന്ഡേഴ്സന് ആദ്യമായി ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറി.
31 കാരനായ താരം പത്താം ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിലാണ് നടാടെ സെമി ബര്‍ത്ത് സ്വന്തമാക്കുന്നത്. ആസ്ത്രേലിയന്‍, ഫ്രഞ്ച്, വിംബിള്‍ഡണ്‍ പോരാട്ടങ്ങളില്‍ കഴിഞ്ഞ ഒന്‍പത് തവണയും നാലാം റൗണ്ടില്‍ പരാജയപ്പെട്ട് പുറത്താകാനായിരുന്നു ആന്‍ഡേഴ്സന്റെ യോഗം.
മൂന്ന് സെറ്റ് നീണ്ട ത്രില്ലര്‍ പോരാട്ടമാണ് വീനസ് അതിജീവിച്ചത്. ആദ്യ സെറ്റ് സ്വന്തമാക്കിയ വീനസിനെ രണ്ടാം സെറ്റില്‍ വീഴ്ത്താന്‍ ക്വിറ്റോവയ്ക്ക് സാധിച്ചു. മൂന്നാം സെറ്റ് ടൈ ബ്രേക്കറില്‍ നിര്‍ണയിക്കപ്പെട്ടപ്പോള്‍ വിജയം പിടിച്ച് വീനസ് കരുത്ത് കാട്ടി. സ്കോര്‍: 6-3, 3-6, 7-6 (7-2). സെവസ്റ്റോവയ്ക്കെതിരേ സ്റ്റെഫെന്സും കടുത്ത വെല്ലുവിളി നേരിട്ടു. സ്കോര്‍: 6-3, 3-6, 7-6 (7-4).
മാരത്തണ്‍ പോരാട്ടമാണ് പുരുഷ സിംഗിള്‍സില്‍ ക്യുറെയും ആന്‍ഡേഴ്സനും തമ്മില്‍ നടന്നത്. നാല് സെറ്റ് പോരാട്ടത്തില്‍ മൂന്ന് സെറ്റുകലും ടൈ ബ്രേക്കറിലാണ് നിര്‍ണയിക്കപ്പെട്ടത്. സ്കോര്‍: 7-6 (7-5), 6-7 (9-11), 6-3, 7-6 (9-7).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."