ദുരിത ബാധിതരെ സഹായിക്കുന്നത് സാമൂഹിക ബാധ്യത: മന്ത്രി
താമരശേരി: ദുരിത ബാധിതര്‍ക്ക് കൈത്താങ്ങാവല്‍ സമൂഹ ബാധ്യതയാണെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും തദ്ധേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു.
കാരാട്ട് റസാഖ് എം.എല്‍.എ നടപ്പിലാക്കുന്ന എന്റെ മണ്ഡലം നന്‍മയുടെ മണ്ഡലം പദ്ധതിയുടെ ഭാഗമായ വിശപ്പുരഹിത മണ്ഡലം പ്രഖ്യാപനവും നന്മ ഡയറക്ടര്‍ബോര്‍ഡ് രൂപീകരണ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി.സിജി സീനിയര്‍ കൗണ്‍സിലര്‍ സലാം ഓമശേരി പദ്ധതി വിശദീകരിച്ചു.
മണ്ഡലത്തിലെ നിര്‍ധനര്‍ക്ക് ഭക്ഷണം,പാര്‍പ്പിടം,കുടിവെള്ളം,മരുന്ന് തുടങ്ങിയവ ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തിയാണ് നന്മ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചത്. എ.രാഘവന്‍ മാസ്റ്റര്‍,കെ.ബാബു,ഒ.പി.ഐ കോയ,വായോളി മുഹമ്മദ് മാസ്റ്റര്‍,കെ.കെ.ആലിമാസ്റ്റര്‍,സി.ടി.ടോം,അശ്‌റഫ് കാക്കാട്ട്,റാഷി താമരശേരി സംസാരിച്ചു. ഒ.പി.റഷീദ് സ്വാഗതവും എ.പി.മുസ്തഫ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."