HOME
DETAILS

ഗൗരി ലങ്കേഷ് വധം; ജില്ലയിലും പ്രതിഷേധാഗ്നി പടര്‍ന്നു

  
backup
September 07 2017 | 01:09 AM

%e0%b4%97%e0%b5%97%e0%b4%b0%e0%b4%bf-%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%b7%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ ജില്ലയിലും പ്രതിഷേധാഗ്നി പടര്‍ന്നു. കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചിന്തിക്കാനുള്ള സ്വാതന്ത്ര്യം വരെ ചോദ്യം ചെയ്യപ്പെടുകയാണന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരേ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ചെയ്തികള്‍ക്കെതിരേ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ്, പി.ജെ ജോഷ്വ, കെ.പി വിജയകുമാര്‍, എ.കെ രമേശ്, സോഫിയാ ബിന്ദ്, വി.പി റജീന, സി.വി ഗോപാലകൃഷ്ണന്‍, റസല്‍ ഷാഹുല്‍, പി. വിപുല്‍നാഥ് സംസാരിച്ചു. പ്രകടനത്തിന് ഇ.പി മുഹമ്മദ്, സി.പി.എം സയീദ് അഹമ്മദ്, കെ.കെ ഷിദ, എം.പി രാമചന്ദ്രന്‍, ടി.വി ലൈല, ഫസ്‌നാ ഫാത്തിമ നേതൃത്വം നല്‍കി.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം ഫാസിസ്റ്റ് ശക്തികളുടെ ഭയപ്പാടാണ് വ്യക്തമാക്കുന്നതെന്ന് എം.കെ രാഘവന്‍ എം.പി അഭിപ്രായപ്പെട്ടു. ഒരു വ്യക്തിയും ആശയവും തങ്ങള്‍ക്ക് എത്രമാത്രം വിഘാതമായി നില്‍ക്കുന്നുവെന്ന തിരിച്ചറിവിലാണ് ഫാസിസ്റ്റുകള്‍ അവരെ വകവരുത്തിയത്. എന്നാല്‍ അവരുടെ രക്തസാക്ഷിത്വം വിഫലമാകില്ലെന്ന് ഫാസിസ്റ്റുകള്‍ തിരിച്ചറിയുന്ന കാലം വിദൂരമല്ലെന്ന് എം.പി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ വധിച്ചവരോട് രാജ്യത്തെ ജനകോടികള്‍ കണക്കു ചോദിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഈ നിഷ്ടൂരകൃത്യം ചെയ്തവരെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കേണ്ടതുണ്ട്. ആസൂത്രിതമായ കൊലക്കു പിന്നില്‍ സംഘ്പരിവാറാണെന്ന് സംഭവത്തിനുശേഷം പുറത്തുവന്ന പ്രതികരണങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. മോദിയുടെയും തീവ്രഹിന്ദുത്വത്തിന്റെയും വിമര്‍ശകയായിരുന്ന ഗൗരി, പിതാവ് ലങ്കേഷിന്റെ പാതയിലൂടെയാണ് നിര്‍ഭയം മുന്നേറിയത്.
അധികാരവും സ്വാധീനവും ഉപയോഗിച്ച് അവരെ നിശ്ശബ്ദമാക്കാനാകില്ലെന്ന് വ്യക്തമായതോടെ കൊന്നുതള്ളുകയായിരുന്നു. പരസ്യങ്ങളുടെയും പ്രലോഭനങ്ങളുടെയും കരുക്കുകൊണ്ട് മാധ്യമങ്ങളെ കൈയിലെടുക്കുന്ന കാലത്ത് വായനക്കാരുടെ പിന്‍ബലം കൊണ്ട് മാത്രം പത്രം നടത്തിയാണ് ഗൗരിലങ്കേഷ് പത്രിക പ്രതിരോധത്തിന്റെ പുതുമാതൃക സൃഷ്ടിച്ചത്. സംഘ്പരിവാറിനെതരേ മുഖാമുഖം പൊരുതി വീരമൃത്യുവരിച്ച ഗൗരി ലങ്കേഷ് ഫാസിസ്റ്റ്‌വിരുദ്ധ പോരാട്ടത്തിന്റെ വലിയ പ്രതീകവും ഊര്‍ജവുമായി കരുത്തു പകരുമെന്നും കെ.പി.എ മജീദ് പ്രസ്താവനയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കായികമേള:ബാഡ്മിന്റണിൽ തിളങ്ങി ജ്യോതിഷ്

Kerala
  •  a month ago
No Image

ബി.ജെ.പിയുടെ കള്ളപ്പണം : തെരഞ്ഞെടുപ്പ് കമ്മിഷനും കണ്ണടച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago