HOME
DETAILS
MAL
രണ്ടു ലക്ഷം രൂപയുടെ ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടി
backup
September 07 2017 | 01:09 AM
കോഴിക്കോട്: ട്രെയിനില്‍നിന്ന് രണ്ടു ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ പുലര്‍ച്ചെ 6.30ന് ആര്‍.പി.എഫ് നടത്തിയ പരിശോധനയിലാണ് നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍നിന്ന് ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
ഇതരസംസ്ഥാനക്കാരാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ആര്‍.പി.എഫ് അധികൃതര്‍ പറഞ്ഞു.
ലഹരി ഉല്‍പന്നങ്ങള്‍ പിന്നീട് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. ആര്‍.പി.എഫ് എസ്.ഐ എന്‍. നിഷാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."