കുറഞ്ഞ ചെലവിലുള്ള ചികിത്സയ്ക്ക് ആവശ്യകതയേറുന്നു: പി.കെ കുഞ്ഞാലിക്കുട്ടി എം.പി
കോഴിക്കോട്: സൗജന്യമായും കുറഞ്ഞ ചെലവിലും ചികിത്സ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യകതയേറുന്ന കാലഘട്ടമാണിതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കോഴിക്കോട് മെഡിക്കല്‍ കോളജ് സി.എച്ച് സെന്ററിന്റെ പതിനാറാം സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക ഞെരുക്കം കൂടിവരുന്ന സമയത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ അശരണര്‍ക്കും ഒട്ടേറെ രോഗികള്‍ക്കും താങ്ങാവാന്‍ സി.എച്ച് സെന്ററിനു കഴിഞ്ഞതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.പി കോയ അധ്യക്ഷനായി. പി.വി അബ്ദുല്‍ വഹാബ് എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, എം.സി മായന്‍ ഹാജി, ഇബ്രാഹിം എളേറ്റില്‍, ഉമര്‍ പാണ്ടികശാല, എന്‍.സി അബൂബക്കര്‍, യു.സി രാമന്, എം.എ റസാഖ്, അഷ്റഫ് വേങ്ങാട്, പൊട്ടങ്കണ്ടി അബ്ദുല്ല, ടി.പി മുഹമ്മദ്, എം.വി സിദ്ദീഖ്, കെ.പി മുഹമ്മദ്കുട്ടി സംസാരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര് രാജേന്ദ്രന്, സൂപ്രണ്ട് ഡോ. സജിത്ത്കുമാര്‍, സൂപ്പര്‍ സ്പെഷാലിറ്റി സൂപ്രണ്ട് ഡോ. കുര്യാക്കോസ്, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, ഐ.സി.ഡി സൂപ്രണ്ട് ഡോ. ടി.പി രാജഗോപാല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."