മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം; ജനങ്ങളെ പറ്റിച്ചുവെന്ന്
കോഴിക്കോട്: വാഗ്ദാനങ്ങള്‍ നല്കി മന്ത്രിമാര്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനെതിരേ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് റോഡ് ഉപരോധിക്കുമെന്ന്് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്കി.
മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം പ്രക്ഷോഭത്തിന്റെ നാള് വഴികള്‍ വിഷയത്തില്‍ പ്രക്ഷോഭത്തിന്റെ മുന്നോടിയായി 25ന് പ്രത്യേക പരിപാടി സംഘടിപ്പിക്കും.
ഇതുമായി ബന്ധപ്പെട്ട് നാളിതുവരെ വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ പ്രദര്‍ശനവും നടത്തും. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കാനും ചര്‍ച്ച നടത്താനും ഇന്നലെ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
ആദ്യ ഘടുക്കളായി 50 കോടി രൂപ ഭൂഉടമകള്‍ക്ക് നല്‍കാനായി അനുവദിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു എന്നാല്‍ ഇതു വിശ്വസിച്ച്് 42 കോടിയുടെ ഭൂമി രജിസ്റ്റര്‍ ചെയ്ത് പോക്കുവരവ് നടത്തിയെങ്കിലും ഇതുവരെയും ഭൂമി വില സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മെയ് 27ന് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കിയിരുന്നെങ്കിലും സ്ഥലം എം.എല്‍.എയായ എ. പ്രദീപ് കുമാറിന്റെയും ജില്ലാ കല്ക്ടറുടെയും അഭ്യര്‍ഥന മാനിച്ച് പ്രക്ഷോഭ പരിപാടികള്‍ മാറ്റിവയ്ക്കുകയായിരുന്നു. ഡോ. എം.ജി.എസ് നാരായണന് അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി വാസുദേവന്‍, ഗാന്ധിയന്‍ തായാട്ട് ബാലന്, കെ.വി സുനില്‍കുമാര്‍.
കെ.പി വിജയകുമാര്‍, പ്രദീപ് മാമ്പറ്റ, സാബു കെ. ഫിലിപ്പ്, എം.ടി തോമസ്, കെ. സത്യനാഥന്, സി. ചെക്കുട്ടിഹാജി, എം.കെ ശ്രീജന്, പി.എം കോയ, സിറാജ് വെള്ളിമാട്കുന്ന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."