ഇടതുസര്‍ക്കാരിന്റെ മദ്യനയം ഭരണകൂട ഭീകരത : ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
മാവൂര്‍: ബാറുകളും ബിവറേജ് ഔട്ട്‌ലറ്റുകളും വ്യാപകമാക്കിയും ദൂരപരിധി നാലിലൊന്നായി ചുരുക്കിയുമുള്ള ഇടതുസര്‍ക്കാറിന്റെ മദ്യനയം ഭരണകൂട ഭീകരതയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കുറ്റപ്പെടുത്തി.
പുവ്വാട്ടുപറമ്പില്‍ ബീവറേജ് ഔട്ട്‌ലറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ മുസ്‌ലിംലീഗ് ടൗണ്‍ കമ്മിറ്റി നടത്തുന്ന 24 മണിക്കൂര്‍ ഇരുത്തസമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മദ്യമാഫിയകളും സ്വാശ്രയ മുതലാളിമാരും വിലക്കെടുത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പ് വരുത്തുന്നതിന് പകരം മദ്യമൊഴുക്കി ജനങ്ങളെ കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരാധാനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും പടിക്കല്‍ മദ്യമെത്തിക്കുന്നതിന് എന്ത് ന്യായമാണ് നിരത്താനുള്ളതെന്നും ഇ.ടി ചോദിച്ചു. പുവ്വാട്ടുപറമ്പിലെ അവസാനത്തെ ലീഗുകാരനെയും ജയിലിലടച്ചാല്‍ പോലും ബിവറേജ് ഔട്ട്‌ലറ്റ് ആരംഭിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൗണ്‍ മുസ്‌ലിംലീഗ് പ്രസിഡന്റ് പി.പി.അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷനായി. നഗരത്തിലെ ഒരു ബീവറേജ് ഔട്ട്‌ലറ്റാണ് പുവ്വാട്ടുപറമ്പിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. ഇതിനെതിരായ പ്രക്ഷോഭത്തില്‍ നൂറുക്കണക്കിന് ലീഗ് പ്രവര്‍ത്തകര്‍ അണിനിരന്നു. ഇന്നലെ കാലത്ത് ഒന്‍പതിന് ആരംഭിച്ച സമരം ഇന്ന് കാലത്ത് ഒന്‍പതിന് അവസാനിക്കും.
മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി.മായിന്‍ ഹാജി, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി.രാമന്‍, യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, റിട്ട.ഡി.എം.ഒ ഡോ.എം.കെ അപ്പുണ്ണി, പുവ്വാട്ട് മൊയ്തീന്‍ ഹാജി, ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ, മുസ്‌ലിംലീഗ് മണ്ഡലം ഭാരവാഹികളായ കെ.മൂസ്സ മൗലവി, ഖാലിദ് കിളിമുണ്ട, എന്‍.പി ഹംസ മാസ്റ്റര്‍, എ.ടി ബഷീര്‍, പഞ്ചായത്ത് ഭാരവാഹികളായ ടി.പി മുഹമ്മദ്, എന്‍.എം ഹുസൈന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എം സദാശിവന്‍, പൊതാത്ത് മുഹമ്മദ് ഹാജി, പി.പി ജാഫര്‍ മാസ്റ്റര്‍, ഇ.മുജീബ് റഹ്മാന്‍, ഉനൈസ് പെരുവയല്‍, പി.മുഹമ്മദ് കോയ, ടി.പി ആബിദ്, കെ അന്‍സാര്‍, എ.വി കോയ, എന്‍.വി കോയ, പി.പി മുസ്തഫ, സ്വാഗതസംഘം ചെയര്‍മാന്‍ പി.ടി യാസര്‍ അറഫാത്ത് കണ്‍വീനര്‍ കെ ജാഫര്‍ സാദിഖ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."