HOME
DETAILS

ഗൗരി ലങ്കേഷിന്റെ കൊലപാതകം: നാടെങ്ങും പ്രതിഷേധം

  
backup
September 07 2017 | 01:09 AM

%e0%b4%97%e0%b5%97%e0%b4%b0%e0%b4%bf-%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4

സുല്‍ത്താന്‍ ബത്തേരി: മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ബത്തേരി പ്രസ് ക്ലബ് പ്രതിഷേധിച്ചു. നിര്‍ഭയവും സ്വതന്ത്രവുമായ പത്രപ്രവര്‍ത്തനത്തിനെതിരെയുള്ള ആക്രമണമാണ് ഇതെന്ന് പ്രതിഷേധ യോഗം വിലയിരുത്തി. യോഗത്തില്‍ പ്രസിഡന്റ് എന്‍.എ സതീഷ് അധ്യക്ഷനായി. സെക്രട്ടറി മധു നടേഷ്, സെയ്ഫുദ്ധീന്‍, സതീശന്‍ നായര്‍, സെയ്തലവി പൂക്കളത്തില്‍, പി. മോഹനന്‍, കെ.ജെ ജോസ്, കോണിക്കല്‍ ഖാദര്‍, ബൈജു ഐസക്ക്, അരവിന്ദ്, സി. പ്രസാദ്, എന്‍.ആര്‍ അരുണ്‍, വിഷ്ണു, എ.സി ബൈജു, സി.എം അബൂതാഹിര്‍ സംസാരിച്ചു.
കല്‍പ്പറ്റ: ഫാസിസത്തിനെതിരേ ശബ്ദമുയര്‍ത്തിയതിന് പ്രമുഖ മാധ്യമ സാമൂഹ്യ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ കൊല ചെയ്ത കാവിഭീകരര്‍ക്കെതിരേ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റി.
അക്ഷരങ്ങളെയും ആശയങ്ങളേയും എതിര്‍ശബ്ദങ്ങളേയും ഭയക്കുന്നതിനാലാണ് ജനാധിപത്യ പോരാട്ടങ്ങളെ ഇല്ലായ്മ ചെയ്യാന്‍ വര്‍ഗീയ ശക്തികള്‍ക്ക് ആയുധങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. സംഘ്പരിവാര്‍ വംശീയ ഭീകരതക്കെതിരില്‍ പ്രതി ശബ്ദങ്ങളുയര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യുന്നത് തുടര്‍ക്കഥയാവുകയാണ്. ഈ അപകടകരമായ സാഹചര്യത്തെ ജനാധിപത്യ രാഷ്ട്രീയ പ്രയോഗങ്ങളിലൂടെ നേരിടാന്‍ രംഗത്തിറങ്ങണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. മുഹമ്മദ് ശരീഫ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ബിനു വയനാട്, മേഴ്‌സി മാനന്തവാടി, ഇബ്രാഹിം അമ്പലവയല്‍, എ.സി അലി, ഭാസ്‌കരന്‍ പടിഞ്ഞാറത്തറ സംസാരിച്ചു.
മാനന്തവാടി: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സഹകരണത്തോടെ മാനന്തവാടിയില്‍ കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടി പ്രതിഷേധ പ്രകടനം നടത്തി. പ്രസ് ക്ലബ് പരിസരത്തുനിന്ന് തുടങ്ങിയ പ്രകടനം ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. വിവിധകക്ഷി നേതാക്കന്‍മാരായ ഇ.ജെ ബാബു, ജോണി മറ്റത്തിലാനി, എല്‍ സോമന്‍ നായര്‍, കബീര്‍ മാനന്തവാടി, സലീംകുമാര്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ ജോസ് സെബാസ്റ്റ്യന്‍, ജോസഫ് എം. വര്‍ഗീസ്, പത്രപ്രര്‍ത്തകരായ അശോകന്‍ ഒഴക്കോടി, ലത്തീഫ് പടയന്‍, അബ്ദുല്ല പള്ളിയാല്‍, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, നവീന്‍മോഹന്‍, സത്താര്‍ ആലാന്‍ റിനീഷ് ആര്യപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
റിപ്പണ്‍: മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ റിപ്പണ്‍ സമന്വയം സാംസ്‌കാരിക വേദി ആന്‍ഡ് ഗ്രന്ഥാലയം പ്രതിഷേധിച്ചു. ഫാസിസത്തെ ചെറുക്കാന്‍ മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ പുതുതലമുറ ഉണരേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. കെ. അഷറഫ് അലി, ജിജില സോമന്‍, പി. അസ്മിന, അരുണ്‍, അന്‍ഷാദ്, ഷുഹൈബ്, പി.വി കദീജ സംസാരിച്ചു.
പുല്‍പള്ളി: ഗൗരി ലങ്കേഷിനെ അസഹിഷ്ണുതാവാദികള്‍ വെടിവച്ചുകൊന്ന സംഭവത്തില്‍ കേരളാ റിപ്പോര്‍ട്ടേഴ്‌സ് ആന്‍ഡ് മീഡിയ പെഴ്‌സണ്‍സ് യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി സി.ഡി ബാബു, ജില്ലാ പ്രസിഡന്റ് ബെന്നി മാത്യു, ഫിറോസ് ബാബു, ബിന്ദു ബാബു, ഗിരീഷ്, ബൈജു, ബിജു നാട്ടുനിലം തുടങ്ങിയവര്‍ സംസാരിച്ചു.
പുല്‍പള്ളി: ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് പുല്‍പ്പള്ളി പ്രസ് ഫോറം ആവശ്യപ്പെട്ടു. അഴിമതിക്കെതിരേ പോരാടിയ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ഫാസിസ്റ്റ് ശക്തികളാണ്. പത്രപ്രവര്‍ത്തനത്തെ സാമൂഹ്യ പ്രവര്‍ത്തനമാക്കി മാറ്റിയതിന് ഇവര്‍ക്ക് നല്‍കേണ്ടി വന്നത് സ്വന്തം ജീവനാണെന്ന് യോഗം വിലയിരുത്തി. സി.ഡി ബാബു അധ്യക്ഷനായി. ബെന്നി മാത്യു, സാജന്‍ മാത്യു, ബാബു വടക്കേടത്ത്, ബാബു നമ്പുടാകം, ജോബി, ഗിരീഷ്, ബിന്ദു ബാബു, റിന്റോ എന്നിവര്‍ സംസാരിച്ചു.
പുല്‍പ്പള്ളി: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ വായ് മൂടിക്കെട്ടി പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് ഷംസാദ്, സിജു തോട്ടത്തില്‍, രജീവ്, ലിജോ, ഷിബു, ജേക്കബ്ബ് എന്നിവര്‍ നേതൃത്വം നല്‍കി.
പുല്‍പ്പള്ളി: ഇന്ത്യന്‍ മതേതരത്വത്തിനുവേണ്ടി ധീരമായ പോരാട്ടം നടത്തിയ സാമൂഹിക പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യത്തെ മതേതരവാദികളെ ഏറെ ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരേ ഇന്ത്യന്‍ ജനത രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്നും മുന്‍ ഡി.സി.സി പ്രസിഡന്റ കെ.എല്‍ പൗലോസ് പറഞ്ഞു. രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ കൊലപാതകികളുടെ പ്രേതം കേന്ദ്ര ഭരണത്തിന്‍കീഴില്‍ അഴിഞ്ഞാടുകയാണെന്നും ഇതിനെതിരെ ദേശസ്‌നേഹികളുടെ കൂട്ടായ്മ അനിവാര്യമാണന്നും കെ.എല്‍ പൗലോസ് പറഞ്ഞു.
കല്‍പ്പറ്റ: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സമിതി (ഐപ്‌സോ) പ്രതിഷേധിച്ചു. എം.എഫ് ഫ്രാന്‍സിസ്, പി.കെ ജയരാജന്‍, ജെയിന്‍ ആന്റണി സംസാരിച്ചു.
കല്‍പ്പറ്റ: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന്‍, സെക്രട്ടറി പി.ഒ ഷീജ, ഇല്യാസ്, ജംഷീര്‍ എന്നിവര്‍ സംസാരിച്ചു.
വൈകിട്ട് വിജയപമ്പ് പരിസരത്ത് ചേര്‍ന്ന പ്രതിഷേധ പൊതുയോഗം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന്‍ അധ്യക്ഷനായി. ഒ.കെ ജോണി, പി.പി ആലി, പി.കെ അബൂബക്കര്‍, ടി. സുരേഷ്ചന്ദ്രന്‍, വിജയന്‍ ചെറുകര, പി.എം ജോയി, എന്‍.ഒ ദേവസ്യ, സാം പി മാത്യു, അബ്ദുള്‍ സലാം സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.ഒ ഷീജ സ്വാഗതവും എം. ശ്രീജിത് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago