പൊഴുതന-ആറാംമൈല്‍ റോഡ്: കടപുഴകി റോഡിലേക്ക് വീണ മരം നീക്കംചെയ്തു
പൊഴുതന: പൊഴുതന-ആറാംമൈല്‍ റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ച കടപുഴകി വീണ മരം പൊഴുതന പഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തു. ഇതു സംബന്ധിച്ച് തിങ്കളാഴ്ച സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് വീണ മരം നാട്ടുകാരുടെ നേതൃത്വത്തില്‍ മുറിച്ചു നീക്കിയാണ് ഗതാഗതം താല്‍ക്കാലികമായി പുനസ്ഥാപിച്ചിരുന്നത്. എന്നാല്‍ റോഡിലേക്ക് വീണ് കിടക്കുന്ന ഈ മരം പൂര്‍ണമായും നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറാകാതിരുന്നതാണ് ഗതാഗത തടസത്തിന് കാരണമായിരുന്നത്. മരത്തിന്റെ അഗ്രഭാഗം മാത്രം മുറിച്ചു മാറ്റിയെന്നല്ലാതെ കൂടുതല്‍ ഭാഗവും റോഡിലാണ് കിടന്നിരുന്നത്. മരം വീണതിന് ഇരു ഭാഗത്തും വളവുകളായതിനാല്‍ അപകടസാധ്യതയും കൂടുതലായിരുന്നു. സംസ്ഥാനപാത കൂടിയായ ഈ റോഡിലൂടെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിലേക്ക് നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. മരം പൂര്‍ണമായും നീക്കിയതോടെ ഗതാഗതവും കാല്‍നടയാത്രയും സുഗമമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."