മഴ പെയ്യുന്നത് ഇവിടെ; വെള്ളമെത്തുന്നത് കര്‍ണാടകയിലും..!
സുല്‍ത്താന്‍ ബത്തേരി: കടുത്തവേനലില്‍ ജലസംരക്ഷണത്തെക്കുറിച്ച് നടത്തുന്ന വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കാനാവുന്നില്ലെന്നതിന്റെ നേര്‍ക്കാഴ്ചയാവുകയാണ് നിറഞ്ഞൊഴുകുന്ന ജില്ലയിലെ തോടുകളും അരുവികളും.
കര്‍ക്കിടകത്തില്‍ കൈവിട്ട മഴ ചിങ്ങത്തില്‍ പെയ്തപ്പോള്‍ മഴവെള്ളം തടഞ്ഞു നിര്‍ത്തി കൃഷിക്കും കുടിവെള്ളത്തിനുമായി ഉപകാരപെടുത്താന്‍ കഴിയുന്നില്ല. മഴവെള്ളം മുഴുവനും പെയ്‌തൊഴിയുന്ന മഴയ്‌ക്കൊപ്പം കര്‍ണാടകയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ജലസംരക്ഷണത്തിന്നായി ജില്ലയിലെ തോടുകളില്‍ നൂറുകണക്കിന് ചെക്ക് ഡാമുകളും നിര്‍മിച്ചിട്ടുണ്ടങ്കിലും ഇതൊന്നും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഇപ്പോഴും സാധിക്കുന്നില്ല.
മഴയുടെ അളവില്‍ സംസ്ഥാനത്ത് ഏറ്റവും കുറച്ച് മഴലഭിച്ചത് വയനാട്ടിലാണന്ന് കണക്കുകള്‍ പറയുമ്പോഴാണ് മഴവെള്ളം സംഭരിക്കുന്നതില്‍ ജില്ല ഇപ്പോഴും പിന്നോക്കം പോകുന്നത്.
നിലവിലെ ചെക്ക് ഡാമുകള്‍ മാത്രം നവീകരിച്ച് ചീപ്പുകള്‍ സ്ഥാപിച്ചാല്‍ മഴവെള്ളത്തിന്റെ നല്ലൊരു ശതമാനം ജില്ലയില്‍ തന്നെ തടഞ്ഞുനിര്‍ത്താനാകും.
ഇതോടെ വേനല്‍ക്കാലങ്ങളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാനും ഒരു പരിധിവരെ സാധിക്കും. പക്ഷേ ഇതിന് അധികൃതര്‍ മുന്നിട്ടറങ്ങണമെന്ന് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."