14 മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്
കണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 14 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പടെ ബസ്ചാര്‍ജ് വര്‍ധിപ്പിക്കുക, 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ബസ് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്ത നടപടി നിര്‍ത്തിവയ്ക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ജനുവരി 24ന് സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ജനുവരി 27ന് ഗതാഗത മന്ത്രിയുമായി നടത്തിയ യോഗത്തില്‍ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നല്കിരുന്നു. എന്നാല്‍ നാളിതുവരെയായി യാതൊരു നടപടിയുമുണ്ടായില്ലെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 8,9 തിയതികളില്‍ ജില്ലാ വാഹന പ്രചാരണ ജാഥ നടത്തും. എട്ടിന് തലശ്ശേരിയില്‍ നിന്നാരംഭിച്ച് കണ്ണൂരില്‍ ജാഥ സമാപിക്കും . വാര്‍ത്താസമ്മേളനത്തില്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ ചെയര്മാന് എം.വി വത്സലന്‍, രാജ്കുമാര്, കെ. ഗംഗാധരന്, കെ.പി മോഹനന്, കെ. വിജയന്, ടി.എം സുധാകരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."