HOME
DETAILS
MAL
ലഗേജ് നഷ്ടപ്പെട്ടതിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്കാന് വിധി
backup
August 11 2016 | 21:08 PM
കോട്ടക്കല്‍: ഷാര്‍ജയില്‍നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്ത പ്രവാസിയുടെ ലഗേജ് നഷ്ടപ്പെട്ടതിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്നു വിധി. മലപ്പുറം ഉപഭോക്തൃ കോടതിയുടേതാണു വിധി. ഇന്ത്യനൂര്‍ സ്വദേശി മുളഞ്ഞിപ്പുലാക്കല്‍ മുഹമ്മദ് മൗലവിയാണു യാത്രക്കിടെ ലഗേജ് നഷ്ടപ്പെട്ടതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. 2012ല്‍ ഷാര്‍ജയില്‍നിന്നും നാട്ടിലേക്ക്ു തിരിച്ച ഇദ്ദേഹത്തിന്റെ 13 കിലോ ലഗേജ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്നും നഷ്ടപ്പെടുകയായിരുന്നു. ഒരു കിലോക്ക് 20 ഡോളര്‍ പ്രകാരവും മാനസിക പ്രയാസങ്ങള്‍ നേരിട്ടതിന് 25000 രൂപയും കോടതി ചെലവുകള്‍ക്ക് 20000 രൂപയും എയര്‍ ഇന്ത്യ നല്‍കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."