HOME
DETAILS
MAL
കായലോടിന്റെ മുഖച്ഛായ മാറുന്നു
backup
September 07 2017 | 02:09 AM
കൂത്തുപറമ്പ്: കൂത്തുപറമ്പ് കണ്ണൂര്‍ റോഡിലെ കായലോട് ടൗണില്‍ റോഡ് നവീകരണ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. താഴെ കായലോട് മുതല്‍ മമ്പറം കള്ള്ഷാപ്പ് വരെയുള്ള ഭാഗമാണ് ഇപ്പോള്‍ നവീകരിക്കുന്നത്. ഏറെ അപകട സാധ്യതയുള്ള സ്ഥലമായതിനാല്‍ റോഡ് വീതികൂട്ടിയും റോഡിലെ കയറ്റം കുറച്ചുമാണ് നവീകരിക്കുന്നത്. അമ്പത് ലക്ഷം രൂപ ചെലവില്‍ പുരോഗമിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി ഡ്രെയിനേജ് നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. കണൂര്-കൂത്തുപറമ്പ് റോഡില്‍ കണ്ണൂര്‍ താഴെചൊവ്വ വരെയുള്ള ഭാഗം ഘട്ടംഘട്ടമായി നവീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്. നേരത്തെ മേലെ കായലോട് റോഡ് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."