സംഘര്‍ഷ സാധ്യത: ധര്‍മടത്ത് പൊലിസ് സുരക്ഷ ശക്തമാക്കി
തലശ്ശേരി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ധര്‍മടം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ സുരക്ഷ കര്‍ശനമാക്കി. ബ്രണ്ണന്‍ കോളജ് പരിസരം, അണ്ടലൂര്‍ പ്രദേശങ്ങളില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷ സാധ്യതയെന്ന സൂചനയെ തുടര്‍ന്നാണ് നടപടി. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി അണ്ടലൂര്‍ തട്ടാരിമുക്കില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡുകളും മറ്റും നശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ബ്രണ്ണന്‍ കോളജ് പരിസരത്ത് അണ്ടലൂര്‍ ക്ഷേത്ര വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡില്‍ നിന്ന് മുഖ്യമന്ത്രിയുടെയും പി.കെ ശ്രീമതി എം.പിയുടെയും ഫോട്ടോകള്‍ വെട്ടിമാറ്റിയിരുന്നു. പിന്നീട് ഈ ബോര്‍ഡ് പൂര്‍ണമായും നശിപ്പിച്ചു. ഞായറാഴ്ച മുഖ്യമന്ത്രി ധര്‍മടം മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നുണ്ട്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഇരുവിഭാഗത്തില്‍പ്പെട്ടവരും ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത് സംഘര്‍ഷത്തിന് ആക്കംകൂട്ടുമെന്നും വിലയിരുത്തുന്നു. നേരത്തെ അണ്ടലൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ടതിന് ശേഷം ഈ പ്രദേശത്ത് ഏറെക്കാലം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."