സ്വകാര്യ ബസ് പണിമുടക്ക് വളാഞ്ചേരിയില്‍ യാത്രക്കാര്‍ വലഞ്ഞു
വളാഞ്ചേരി: ടൗണിലെ അനധികൃത പാര്‍ക്കിംഗ് നിരോധിക്കുക, അശാസ്ത്രീയമായ സിഗ്നല്‍ സംവിധാനം നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചഏ വളാഞ്ചേരി മേഖല സംയുക്ത ബസ് തൊഴിലാളി യൂനിയന്‍ ആഭിമുഖ്യത്തില്‍ ഇന്നലെ നടത്തിയ മേഖലാ സൂചനാപണിമുടക്ക് പൂര്‍ണമായിരുന്നു. വളാഞ്ചേരി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളെല്ലാം സര്‍വിസ് നടത്തിവെച്ച് പണിമുടക്കില്‍ പങ്കെടുത്തു.
ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളും വളാഞ്ചേരിയില്‍ വരാതെ പണിമുടക്കില്‍ പങ്കുചേര്‍ന്നു. ഇതു യാത്രക്കാര്‍ക്കാരെയും വിദ്യാര്‍ഥികളെയും ഏറെവലച്ചു. എന്നാല്‍ കെ.എസ്.ആര്‍.ടി.സി പതിവുപോലെ സര്‍വിസ് നടത്തിയത് ആശ്വാസമായി. പെരിന്തല്‍മണ്ണ-വളാഞ്ചേരി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി അധികസര്‍വിസ് നടത്തിയതിനാല്‍ ഈമേഖലയെ സമരം കാര്യമായി ബാധിച്ചില്ല. പണിമുടക്കിയ തൊഴിലാളികള്‍ ടൗണില്‍ പ്രകടനം നടത്തി. തുടര്‍ന്നു നടന്നയോഗം കെ.പി,ശങ്കരന്‍ ഉദ്ഘാടനംചെയ്തു. സിദ്ദീഖ് കട്ടച്ചിറ അധ്യക്ഷനായി. പി.കമ്മുകുട്ടിമാസ്റ്റര്‍, മുഹമ്മദലിനീറ്റുകാട്ടില്‍, എം.ജയകുമാര്‍, വി.പി.ഹംസ, ടി.പി.ത്വാഹിര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."