ജില്ലാ ജൈവ പദ്ധതി: ഏഴാംദിനത്തില്‍ 80 ശതമാനം ഗൃഹസന്ദര്‍ശനം പൂര്‍ത്തിയായി
അതിരമ്പുഴ: എം.ജി സര്‍വകലാശാലയുടെ നാഷണല്‍ സര്‍വ്വീസ് സ്‌കീം നടപ്പിലാക്കുന്ന കോട്ടയം ജില്ലാ ജൈവസാക്ഷരതാ യജ്ഞത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള 100 സപ്തദിന ക്യാമ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ നാല് ലക്ഷം വീടുകളിലെ സര്‍വ്വേയും ജൈവബോധവല്‍ക്കരണ പ്രക്രിയയും പൂര്‍ത്തിയായി. അവശേഷിക്കുന്ന 20 ശതമാനം വീടുകളില്‍ 10 ശതമാനം ഭവനങ്ങളില്‍ രണ്ടാം ഘട്ടമായി ഇന്നു മുതല്‍ 13 വരെയും ബാക്കി 10 ശതമാനം വീടുകളില്‍ മൂന്നാം ഘട്ടമായി 28 മുതല്‍ ഒക്‌ടോബര്‍ നാല് വരെയും സന്ദര്‍ശിച്ച് സര്‍വ്വേയും ബോധവല്‍ക്കരണവും പൂര്‍ത്തിയാക്കും.
പാലാ അസംപ്ഷന്‍, സെന്റ്‌തോമസ്, അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ എന്നീ കോളജുകളിലെ ക്യാംപില്‍ പുതുതായി ചുമതലയേറ്റ പ്രോ വൈസ്ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് സന്ദര്‍ശനം നടത്തി. സര്‍വകലാശാലയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി രണ്ടാം സാക്ഷരതാ വിപ്ലവമായി ജൈവം-2017 ഏറ്റെടുത്ത എന്‍. എസ്. എസ് വോളണ്ടിയര്‍മാരെ അദ്ദേഹം പ്രശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."