നിയമ തടസം നീങ്ങി സമാന്തര റോഡ് രണ്ടാംഘട്ടം ഇഴഞ്ഞു നീങ്ങുന്നു
പാലാ: പാലാ സമാന്തര റോഡിന്റെ രണ്ടാം ഘട്ടത്തിന്റെ അവശേഷിക്കുന്ന ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിന് നിയമ തടസങ്ങള്‍ നീങ്ങിയിട്ടും പദ്ധതി ഇഴഞ്ഞു നീങ്ങുന്നു.
രണ്ടാം ഘട്ടത്തിന്റെ വികസനത്തിനായി ഇരുപ്രവേശന കവാടങ്ങളിലേയും ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നത് കോടതി തടഞ്ഞിരുന്നു.
പാലാ സിവില്‍ സ്റ്റേഷനു സമീപവും പാലാ -കോഴ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തുമാണ് ഭൂമി ഏറ്റെടുക്കാത്തതിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയത്.
രണ്ടാംഘട്ടത്തിന്റെ രണ്ടറ്റങ്ങള്‍ ഒഴിച്ചുള്ള ഭാഗം വീതികൂട്ടി നിര്‍മിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നു.അവശേഷിക്കുന്ന ഭാഗത്ത് സ്ഥലമേറ്റെടുക്കുന്നത് നിയമ കുരുക്കിലായിരുന്നു. സ്ഥലമേറ്റടുക്കാന്‍ അനുമതി നല്കികൊണ്ട് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് സമീപകാലത്ത് ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ സ്ഥലമുടമകള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. തുടര്‍ന്ന് ഭൂമി കൈമാറുന്നതു സംബന്ധിച്ച് റവന്യൂ വകുപ്പ് പൊതുമരാമത്ത് വകുപ്പിന് അറിയിപ്പ് നല്‍കുകയും ചെയ്തു.
എന്നാല്‍ തുടര്‍ന്ന് ഭൂമി െൈകമാറുന്നതിന് നടപടികള്‍ പുരോഗമിക്കാത്തതാണ് നിര്‍മാണം തുടങ്ങാത്തതിന് കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തോമസ് പറയുന്നു.
റവന്യൂ വകുപ്പ് ഭൂമി കൈമാറിയാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. നിയമ കുരുക്കിലായതിനെത്തുടര്‍ന്ന് മൂന്ന്‌വര്‍ഷത്തോളം ഭൂമി ഏറ്റെടുക്കുന്നത് തടസപ്പെട്ട നിലയിലാണ്. അതേസമയം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വീണ്ടും വൈകിക്കുവാന്‍ നീക്കം നടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
മിനി സിവില്‍ സ്റ്റേഷന് എതിര്‍വശം സെന്റ് മേരീസ് ഹൈസ്‌കൂള്‍ വരെയുളള നൂറ് മീറ്റര്‍ ഭാഗത്ത് പണികള്‍ നടത്തുവാന്‍ കഴിയാത്തതുമൂലം ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറുകയാണ്.
സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തോടനുബന്ധിച്ച് ഗതാഗതക്രമീകരണം നടപ്പാക്കേണ്ടതിനാല്‍ ഈ ഭാഗം കൂടി തുറന്നു കൊടുക്കേണ്ടത് അനിവാര്യമാണ്. മൂന്നാം ഘട്ടത്തിന്‍െ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
രണ്ടാം ഘട്ടം പൂര്‍ത്തിയായാല്‍ മാത്രമേ മൂന്നാം ഘട്ടം പദ്ധതിയിട്ട രീതിയില്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയുള്ളു. രണ്ടാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് ആവശ്യമായ വീതിയില്‍ പാതയുണ്ടങ്കിലും തുടക്കത്തിലും അവസാന ഭാഗത്തും ഇടുങ്ങിയ നിലയിലാണ്. ഇതിനാല്‍ രണ്ടാംഘട്ടത്തിന്റെ പ്രയോജനം പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."