ലണ്ടനില്‍ മരിച്ച ചേര്‍പ്പുങ്കല്‍ സ്വദേശിയുടെ മൃതദേഹം അടുത്തമാസം നാട്ടിലെത്തിക്കും
പാലാ: കഴിഞ്ഞമാസം 26ന് ലണ്ടനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ചേര്‍പ്പുങ്കല്‍ സ്വദേശിയുടെ മൃതദേഹം 11ന് നാട്ടിലെത്തിക്കും. ലണ്ടനില്‍ മിനിബസ് ഡ്രൈവറായ ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ സിറിയക് ജോസഫ് (ബെന്നി- 52) 26ന് പുലര്‍ച്ചെ 3.15 ന് ലണ്ടണ്‍ നോട്ടിങ്ഹാമിനടുത്ത് മോട്ടോര്‍വേയില്‍ ഉണ്ടായ അപകടത്തിലാണ് മരിച്ചത്.
15 വര്‍ഷത്തോളമായി ഇംഗ്ലണ്ടില്‍ താമസിക്കുകയാണ് ബെന്നി. ലണ്ടനിലെത്തുന്ന ടൂറിസ്റ്റുകളുമായി പോകുന്ന മിനിബസിന്റെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. യാത്രക്കാരുമായി പോകുമ്പോള്‍ ബെന്നിയുടെ ബസ് ട്രക്കുകള്‍ക്കിടയില്‍ പെട്ട് ഞെരിഞ്ഞമര്‍ന്നാണ് അപകടമുണ്ടായത്. അപകടത്തില്‍ ബെന്നി ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചിരുന്നു.
എട്ടുപേരോളം പേര് അപകടത്തില്‍ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഇത്രയുമാധികം ആളുകള്‍ മരിച്ച വലിയ അപകടമായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുനല്‍കുന്നതിന് താമസമെടുക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ നെടുമ്പാശേരിയില്‍ മൃതദേഹം എത്തിക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയായതായി ബന്ധുക്കളും മലയാളി അസോസിയേഷന് അധികൃതരും നാട്ടില്‍ അറിയിച്ചിട്ടുണ്ട്. പൊലിസ്, എയര്‍പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ 10.30 ഓടെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും.
12ന് ചേര്‍പ്പുങ്കല്‍ തുരുത്തിക്കുഴി തറവാട്ട് വീട്ടില്‍ എത്തിക്കും. നാലിന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ പള്ളിയില്‍ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്കരിക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാര്യ വെളിയന്നൂര്‍ തടത്തില്‍ ആന്‍സിയും മക്കളായ ബെന്‍സണും ബെനിറ്റും ലണ്ടനില്‍ നിന്നു ഞായറാഴ്ച നാട്ടിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."