ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം
കോട്ടയം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കോട്ടയം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നഗരം ചുറ്റി പ്രകടനം നടത്തി.
ഗാന്ധിസ്‌ക്വയറില്‍ ചേര്‍ന്ന പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി കെ.ഡി ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷാലു മാത്യു, സാനു ജോര്‍ജ് തോമസ്, ജോസഫ് സെബാസ്റ്റ്യന്‍, ചെറുകര സണ്ണീ ലൂക്കോസ്, സി.എ.എം കരീം, ജയ്‌സണ്‍ ജോസഫ്, കെ. ടോണി ജോസ്, ഷെറിന്‍ മുഹമ്മദ്, എം. ശ്രീജിത്ത്. ഐസണ്‍ തോമസ്, എസ്. സനില്‍കുമാര്‍. ടി.കെ ഗോപാലകൃഷ്ണന്‍, സരിതാ കൃഷ്ണന്‍, സനോജ് സുരേന്ദ്രന്‍, രാജീവ് പ്രസാദ്, അബീഷ് കെ. ബോസ്, ജോസി ബാബു, എബി തോമസ് (ജയ് ഹിദ് ടി.വി ), നിയാസ് മുഹമ്മദ് സംസാരിച്ചു.
പി. ജയകൃഷ്ണന്‍ നായര്‍, എസ്.അജിത്ത് കുമാര്‍, എബി തോമസ് (മാധ്യമം), ജോമോന്‍ പമ്പാവാലി, എം. ഷഹീര്‍, ടോബി ജോണ്‍സണ്‍, മജു ജോര്‍ജ്, ലത്തീഫ്, റോബിന്‍ തോമസ്, എം.ബി നിഷാദ്, അജ്മല്‍ സി.പി പ്രകടനത്തിന് നേതൃത്വം നല്‍കി.
ഈരാറ്റുപേട്ട: പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ ് കൊല്ലപ്പെട്ട സംഭവത്തില്‍ കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ ( കെ.ജെ.യു ) ഈരാറ്റുപേട്ട മേഖല കമ്മിറ്റി പ്രതിഷേധിച്ചു. രണ്ട് വര്‍ഷം മുന്‍പ് നടന്ന എം.എം കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി സംഭവത്തിന് സാമ്യമുണ്ടെന്ന് കര്‍ണ്ണാടക നിയമ മന്ത്രി തന്നെ സമ്മതിച്ചിരിക്കുന്നു.
മഹാരാഷ്ട്രയിലെ നരേന്ദ്ര ധല്‍ബോക്കറും, ഗോവിന്ദ് പന്‍സാരയും വധിക്കപ്പെട്ടതും സമാന രീതിയിലാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും, അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കാനുള്ള ഗൂഡ ശ്രമമാണ് സംഭവത്തിനു പിറകിലുള്ളതെന്ന് വ്യക്തമാണ്. വര്‍ധിച്ചുവരുന്ന അസഹിഷ്ണതയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കി ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്ന പ്രതികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും എത്രയും പെട്ടെന്ന് പുറത്തു കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് റഹ്മത്തുല്ല അധ്യക്ഷനായി. സെക്രട്ടറി ബാബു, ഷരീഫ് പൊന്തനാല്‍, കെ.എം.എ കരീം, എ.കെ നാസര്‍, ജോഷി മൂഴിയാങ്കല്‍, കെ.പി മുജീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."