HOME
DETAILS

ഹാദിയ: വേണ്ടത് സൗഹാര്‍ദപരമായ പരിഹാരം

  
backup
September 07 2017 | 22:09 PM

%e0%b4%b9%e0%b4%be%e0%b4%a6%e0%b4%bf%e0%b4%af-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%aa


ദേശീയ മാധ്യമങ്ങള്‍ക്ക് പോലും അന്തി ചര്‍ച്ചകള്‍ക്ക് വിഭവമാകാന്‍ പാകത്തിന് ഹാദിയ വാര്‍ത്തയെ ഊതി വലുതാക്കിയവര്‍ വിഷയത്തെ കെട്ടടങ്ങാന്‍ അനുവദിക്കാതെ എന്നും ലൈവ് ആക്കി തന്നെ നിര്‍ത്തുകയാണ്. വാര്‍ത്ത കത്തിനില്‍ക്കുന്നത് ഇവിടെ വലിയ മതപരിവര്‍ത്തനം നടക്കുന്നു എന്ന പ്രചാരണം നടത്താന്‍ സംഘ്പരിവാറിനെ സഹായിച്ചു. മാത്രമല്ല, ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനം വലിയ ബഹളങ്ങള്‍ക്ക് കാരണമാകും എന്ന മിഥ്യാ ധാരണ സൃഷ്ടിക്കപ്പെട്ടതോടെ തന്നിഷ്ടപ്രകാരമുള്ള ഇസ്‌ലാമാശ്ലേഷങ്ങള്‍ ഭീതി മൂലം തടയപ്പെടുന്ന സാഹചര്യമുണ്ടായി.
ഒപ്പം, ക്രിസ്ത്യന്‍ മിഷനറിമാരെ പോലെ മുസ്‌ലിംകള്‍ മതപരിവര്‍ത്തന രംഗത്തില്ല എന്ന പൊതു സമൂഹത്തില്‍ ഇന്നുള്ള ധാരണ മാറി വരാന്‍ ചാനലുകളില്‍ ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ കെടാതെ കത്തി നില്‍ക്കുന്നത് കാരണമായി. അതിനാല്‍ ഹാദിയ കേസിനെ ചര്‍ച്ചക്കെടുക്കുന്നവര്‍ പരിഗണിക്കേണ്ടത് അതിന്റെ സാമൂഹിക വിപത്തുകളെയാണ്.
ഹാദിയ കേസിലെ പുതിയ വിവാദങ്ങള്‍ ആരംഭിക്കുന്നത് ഹാദിയയെ കോടതി മാതാപിതാക്കളുടെ കൂടെ വിടുന്നത് മുതലാണ്. എന്നാല്‍, അതിനു മുന്നേ രണ്ടു തവണ മാതാപിതാക്കളുടെ വാദത്തിനെതിരേ വിധി പറഞ്ഞു ഹാദിയയെ തന്നിഷ്ടപ്രകാരം സൈനബ എന്ന സ്ത്രീയുടെ കൂടെ മതം പഠിക്കാന്‍ പോകാന്‍ അനുവദിച്ച കോടതി, മൂന്നാം തവണ നിലപാട് മാറ്റിയതിനു പിന്നില്‍ ഹദിയയെ കൊണ്ട് നടന്നവരുടെ നിരുത്തരവാദ പരമായ സമീപനങ്ങള്‍ ആണ് പ്രധാന കാരണമെന്ന് നിരീക്ഷിക്കുന്നതില്‍ തെറ്റില്ല.
കോടതി പരാമര്‍ശത്തില്‍ പല അബദ്ധങ്ങളും ഉണ്ടെന്ന് സമ്മതിക്കുന്നതിനൊപ്പം കോടതി വിശ്വാസത്തോടെ ഹാദിയയെ ഏല്‍പിച്ച ആള്‍ കോടതിയുടെ അറിവില്ലാതെ ഹാദിയയെ വിവാഹം കഴിപ്പിക്കുകയും അടുത്ത തവണ കോടതിയില്‍ ഹാദിയയെ ഹാജരാക്കേണ്ട സമയത്തു നേരിട്ട് ഹാജരാക്കുന്നതിനു പകരം ഷെഫിന്‍ ജഹാന്‍ എന്ന ഭര്‍ത്താവിന്റെ കൂടെ ഹാദിയ ഹാജരാകുകയും ചെയ്തതാണ് കോടതിയെ ചൊടിപ്പിച്ചത്. ഇതു വിശ്വാസലംഘനം ആയി കോടതിക്ക് തോന്നാന്‍ തക്ക കാരണം തന്നെയാണ്. പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍.
നിരുത്തരവാദ പരമായി പെരുമാറുന്നവരുടെ കൂടെ വിടുന്നതിലും സുരക്ഷിതം മാതാപിതാക്കളുടെ കൂടെ വിടുന്നതാണ് എന്ന് കോടതിക്ക് തോന്നാന്‍ ഇതു കാരണമായിക്കാണണം. അതായത് ഹാദിയ ഇന്നനുഭവിക്കുന്ന വിഷമതകള്‍ക്കു ഒന്നാമതായി കാരണക്കാര്‍ ആവുന്നത് പോപുലര്‍ ഫ്രണ്ടുകാര്‍ തന്നെയാണ്.
സാമുദായിക വിഷയങ്ങളില്‍ പോപുലര്‍ ഫ്രണ്ട് ഇടപെടുന്നിടത്തെല്ലാം വിഷയം കൂടുതല്‍ വഷളാകുകയാണ് ചെയ്യുന്നത് എന്നു സ്വയം തിരിച്ചറിഞ്ഞു രംഗത്തു നിന്നു സ്വയം പിന്മാറുക എന്നതാണ് പോപുലര്‍ ഫ്രണ്ട് സമുദായത്തോട് ചെയ്യേണ്ട ഏറ്റവും വലിയ സേവനം.
പൊതുസമൂഹത്തില്‍ മുസ്‌ലിം സമുദായത്തിന് വലിയ മാനസിക പിന്തുണ ലഭ്യമാവുകയും ഒപ്പം കുറേ പേരുടെ ഇസ്‌ലാമാശ്ലേഷണത്തിന് കാരണമാവുകയും ചെയ്ത കൊടിഞ്ഞി ഫൈസല്‍ വധക്കേസിന്റെ പോലും ചര്‍ച്ചകള്‍ കീഴ്‌മേല്‍ മറിയുകയാണ്. പ്രതികളില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ രണ്ടു പേരും പോപുലര്‍ ഫ്രണ്ട്കാരാണ്. കൊലക്ക് കൊല എന്ന രീതി സ്വീകരിക്കുന്നവര്‍ ആണ് മുസ്‌ലിം സമുദായത്തിന്റെ മത സ്വാതന്ത്ര്യ സംരക്ഷണത്തിനും മൗലികാവകാശത്തിനും വേണ്ടി വാദിക്കുന്നത് എന്ന് നമ്മുടെ പൊതുബോധം തിരിച്ചറിയുമ്പോള്‍ ഉണ്ടാവുന്ന വലിയ വിപത്ത് പറഞ്ഞറിയിക്കാന്‍ ആവുന്നതിലും അപ്പുറമാണ്.
രജിസ്‌റ്റേഡ് കത്തുകള്‍ പോലും തിരിച്ചയക്കുന്ന ഒരവസ്ഥയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം ലഭ്യമാവാത്ത ഒരിടത്തേക്ക് ചോക്ലേറ്റ് കൊടുക്കാന്‍ നാല് പെണ്‍കുട്ടികള്‍ പോയി എന്നത് മൗഢ്യമായാണ് അനുഭവപ്പെടുന്നത്. ഇത്രയും പ്രധാനമായ ഒരു കേസില്‍ ഹാദിയക്ക് ഇപ്പോള്‍ വേണ്ടത് ചോക്ലേറ്റും അതു വഴിയുള്ള കൂടുതല്‍ പ്രശ്‌നങ്ങളുമല്ല.
ഹാദിയയുടെ ആരാധന സ്വാതന്ത്ര്യത്തെകുറിച്ചാണ് ചിലര്‍ വാചാലരാവുന്നത്. ഇത്തരം ഒരു സമ്മര്‍ദ സാഹചര്യത്തില്‍ നിസ്‌കാരവും ആരാധനകളും കുടുംബത്തിനു മുന്നില്‍ അദൃശ്യവും മനസ്സു കൊണ്ടുള്ളതും ആക്കുന്നത് ഒരു തെറ്റല്ല. എന്നാല്‍ പ്രത്യക്ഷമായി ആരാധനകള്‍ ഇല്ലാതെ കഴിഞ്ഞാലും അതു കൊണ്ടു ഒരു സാധാരണ മുസ്‌ലിമിനേക്കാള്‍ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളതും ഹാദിയക്കാവും.
ലോകത്തെ ഒരു വിധം എല്ലാ മതം മാറ്റങ്ങളും വീട്ടുകാരുമായുള്ള ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇസ്‌ലാം ആശ്ലേഷിച്ച ഹംസ യൂസഫ് (പടിഞ്ഞാറിലെ പ്രമുഖ മുസ്‌ലിം പണ്ഡിതന്‍) തന്റെ ഭാര്യ വീട്ടില്‍ നിലനിന്നിരുന്ന അത്തരം ഒരു ചെറിയ പ്രശ്‌നത്തിന് സാവധാനം രമ്യമായി പരിഹാരമായ കഥ പറയുന്നുണ്ട്.
മാതാപിതാക്കളുടെ വാശി, അവരെ സ്വാധീനിക്കുന്ന ബന്ധുക്കളുടെ സാന്നിധ്യം, അച്ഛനമ്മമാരെ സ്‌നേഹത്തോടെ തന്റെ വിശ്വാസ പരിവര്‍ത്തനത്തെ ബോധ്യപ്പെടുത്താന്‍ ഉള്ള കുട്ടിയുടെ കഴിവ് എന്നിങ്ങനെ പല ഘടകങ്ങളെയും അനുസരിച്ചു ഈ പിണക്കത്തിന്റെ ആക്കവും ദൈര്‍ഘ്യവും കൂടിയും കുറഞ്ഞും ഇരിക്കും. സൗഹാര്‍ദ പരമായ പരിഹാരത്തിനല്ല കുറേ ബഹളങ്ങള്‍ക്കാണു ഹാദിയയെ കൊണ്ടു നടക്കുന്നവര്‍ക്ക് താല്‍പര്യം എന്നു തോന്നിക്കും വിധമാണ് അവര്‍ പെരുമാറുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ഒടുവില്‍ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago