HOME
DETAILS

ജനാധിപത്യം നിലനില്‍ക്കാന്‍ ഗോ ഭീകരര്‍ തളയ്ക്കപ്പെടണം

  
backup
September 07 2017 | 22:09 PM

%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


പശു ഭീകരരുടെ ആക്രമണ കൊലപാതകങ്ങള്‍ തടയുവാന്‍ ജില്ലാതലങ്ങളില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെ നോഡല്‍ ഓഫിസര്‍മാരായി നിയമിക്കണമെന്ന സുപ്രിം കോടതി വിധി ആശാവഹമാണ്. പശു തീവ്രവാദികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന സുപ്രിം കോടതി നിര്‍ദേശം ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നടപ്പാക്കുമോ എന്നാണ് ഇനി അറിയേണ്ടത്. സംസ്ഥാനങ്ങളില്‍ നടക്കുന്ന പശു ഭീകരാക്രമണങ്ങളില്‍ നടപടിയെടുക്കേണ്ട ബാധ്യത ക്രമസമാധാന പാലന ബാധ്യതയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി നിരാകരിച്ചത് ഭരണഘടനയുടെ ശക്തിയെ വിളംബരം ചെയ്യുന്നു. ഭരണഘടനയും നീതിന്യായ കോടതികളുമാണ് ഈ ഇരുണ്ടകാലത്തില്‍ അല്പമെങ്കിലും തിരി വെട്ടമാകുന്നത് . ഭരണഘടനയിലെ 256ാം വകുപ്പ് പ്രകാരം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണ ഉടമ്പടിയുടെ ഭാഗമായി ഇത് തടയേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ടെന്നുമുള്ള അഡ്വ. ഇന്ദിരാജയ് സിങിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രശസ്ത പത്രപ്രവര്‍ത്തകനും ഗാന്ധിജിയുടെ കൊച്ചുമകനുമായ തുഷാര്‍ ഗാന്ധി നല്‍കിയ ഹരജിയിലാണ് അദ്ദേഹത്തിനു വേണ്ടി അഡ്വ. ഇന്ദിരാജയ് സിങ് ഹാജരായത്. പശു സംരക്ഷകരെന്ന വ്യാജേന സംഘ്പരിവാര്‍ തീവ്രവാദികള്‍ രാജ്യത്ത് കൊലപാതക പരമ്പരകള്‍ നടത്തുകയാണ്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ക്കുള്ളിലാണ് ഇത്രയും ഹീനമായ കൊലപാതകങ്ങള്‍ രാജ്യത്ത് അരങ്ങേറിയത്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദു സഹോദരങ്ങളില്‍ ഏറിയ പങ്കും മതേതര ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്നവരാണെന്ന ആര്‍.എസ്.എസ് ബോധ്യത്തില്‍ നിന്നാണ് അവരെ തീവ്രചിന്താഗതിക്കാരാക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരവസ്ഥ രാജ്യത്ത് നിര്‍മിച്ചെടുക്കുകയായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ബ്രാഹ്മണിക്ക് വിഭാഗത്തിന്റെ കൈ പിടിയിലുള്ള ആര്‍. എസ്.എസ് നേതൃത്വം. ഇന്ത്യയില്‍ നേരത്തെയും പശുസംരക്ഷണവും ഗോവധ നിരോധനവും ഉണ്ട്. പല കോണ്‍ഗ്രസ് സംസ്ഥാനങ്ങളിലും ഗോവധ നിരോധനം ഉണ്ടായിരുന്നു.
പശുവിനെ മാതാവായി കാണുന്നതും അതിനെ ആരാധിക്കുന്നതും നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷം സംഭവിച്ച അദ്ഭുതമല്ല. അന്നൊന്നും ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ ആക്രമണോത്സുകതയിലേക്ക് അധപ്പതിച്ചിരുന്നില്ല. എന്നാല്‍, പശു സംരക്ഷണത്തെ മറയാക്കി അത് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരേയുള്ള കൊലപാതക പരമ്പരകളാക്കി മാറ്റാന്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ആര്‍.എസ്.എസിലെ ബ്രാഹ്മണ വിഭാഗനേതൃത്വത്തിന് കഴിഞ്ഞുവെന്ന് മാത്രമല്ല അതിന്റെ ബ്രാന്റ് അംബാസഡറായി പിന്നാക്ക വിഭാഗക്കാരനായ നരേന്ദ്രമോദിയെ പ്രധാനമന്ത്രി അവരോധിക്കുന്നതിലൂടെ ബ്രാഹ്മണിക്ക് നേതൃത്വം വിജയിക്കുകയും ചെയ്തു. നരേന്ദ്രമോദിക്ക്, ആകട്ടെ പ്രധാനമന്ത്രിയാകുക എന്ന ചിരകാലാഭിലാഷം പൂര്‍ത്തിയാവുകയും ചെയ്തു. നരേന്ദ്രമോദിയിലൂടെ ഹിന്ദു സമൂഹത്തിലെ വെറും ന്യൂനപക്ഷമായ ബ്രാഹ്മണ ആര്‍.എസ്.എസ് നേതൃത്വത്തിന് ഭരണത്തിലെത്തുക എന്നതാണ് ആത്യന്തിക ലക്ഷ്യം. അതിനുവേണ്ട നിലമൊരുക്കല്‍ പദ്ധതിയാണ് പശു ഭീകരതയിലൂടെ ഏറ്റവുമൊടുവിലായി ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലൂടെയും നടന്നുകൊണ്ടിരിക്കുന്നത്.
ആര്‍.എസ്.എസ് ബ്രാഹ്മണ നേതൃത്വം വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രത്തിന്റെ ചുവടുകള്‍ക്ക് 2019ലെ തെരഞ്ഞെടുപ്പ് നാന്ദിയാകുമെങ്കില്‍ പിന്നെ ചിത്രത്തില്‍ നരേന്ദ്ര മോദി ഉണ്ടാവുകയില്ല. ഇന്ന് എല്‍.കെ അദ്വാനി ബി.ജെ.പിയില്‍ എത്രമാത്രം അപ്രസക്തനാണോ അതേ വിധി തന്നെയാണ് നരേന്ദ്ര മോദിയേയും കാത്തിരിക്കുന്നത്. ഭാവി പ്രധാനമന്ത്രിയായി സംഘ്പരിവാര്‍ നേതൃത്വം കാണുന്ന തീവ്രഹിന്ദുത്വ നേതാവായ യോഗി ആദിത്യ നാഥായിരിക്കും ആ സ്ഥാനത്തേക്ക് വരിക. യു.പി മുഖ്യമന്ത്രി സ്ഥാനം അതിനുള്ള വെറും പരിശീലനക്കളരി മാത്രം. ഹിന്ദു സമൂഹത്തിലെ പിന്നാക്കക്കാരെ ചാവേറുകളാക്കുക എന്നത് ആര്‍.എസ്.എസ് നേതൃത്വം തുടര്‍ന്നുവരുന്ന നയമാണ്. ഒരു മുസ്‌ലിമിനെ ട്രെയിനില്‍ കാണുന്ന മാത്രയില്‍ സാധാരണക്കാരായ ഹിന്ദു സഹോദരന്മാരില്‍ കലികയറും വിധം അവരെ പരുവപ്പെടുത്തിയെടുത്തിരിക്കുന്നു മൂന്ന് വര്‍ഷത്തെ മോദി ഭരണത്തില്‍ ആര്‍.എസ്.എസ് നേതൃത്വം.
രേഖകള്‍ ഉണ്ടായിട്ടും പശുക്കളെ കൊണ്ടുപോകുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ കൊല ചെയ്യപ്പെടുന്നതും ഇതിന്റെ ഭാഗം തന്നെ. ഇത്തരമൊരവസ്ഥയില്‍ സുപ്രിം കോടതിയില്‍ നിന്നു വന്ന വിധി പ്രതീക്ഷാനിര്‍ഭരമാണ്. ഇന്ത്യയിലെ മാറിക്കൊണ്ടിരിക്കുന്ന ഇരുളടയും കാലത്ത് നീതിന്യായ കോടതികള്‍ ജാഗ്രതയോടെ ഭരണഘടനക്ക് കാവല്‍ നില്‍ക്കുന്നു എന്നതാണ് മതേതര ജനാധിപത്യവിശ്വാസികള്‍ക്ക് ആശ്വാസം പകരുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  23 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  23 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  23 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  23 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago