HOME
DETAILS
MAL
സ്‌പെഷലിസ്റ്റ് അധ്യാപക- വിദ്യാര്‍ഥി അനുപാതം പുനഃക്രമീകരിച്ചു
backup
September 07 2017 | 22:09 PM
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സ്‌പെഷലിസ്റ്റ് അധ്യാപക- വിദ്യാര്‍ഥി അനുപാതം പുനഃക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ദീര്‍ഘകാലമായി നിലവിലുണ്ടായിരുന്ന 1: 500 എന്നത് 1: 300 ആയാണ് പുനഃക്രമീകരിച്ചത്. നേരത്തേയുണ്ടായിരുന്ന അനുപാതം കാരണം സ്‌പെഷലിസ്റ്റ് അധ്യാപകര്‍ തസ്തികനഷ്ടംമൂലം പുറത്താകുന്ന സാഹചര്യമുണ്ടായിരുന്നു.
പുനഃക്രമീകരണത്തിലൂടെ ആ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. അനുപാതം കുറയ്ക്കുന്നതിലൂടെ സ്‌കൂളുകള്‍ അധിക തസ്തികകള്‍ സൃഷ്ടിക്കരുതെന്ന് ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."