HOME
DETAILS
MAL
പ്രീ പ്രൈമറി അധ്യാപികമാര്‍ക്കും ആയമാര്‍ക്കും അവധി അനുവദിച്ചു
backup
September 07 2017 | 22:09 PM
തിരുവനന്തപുരം: പി.ടി.എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രീ പ്രൈമറി സ്‌കൂളുകളിലെ അധ്യാപികമാര്‍ക്കും ആയമാര്‍ക്കും അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഒരുവര്‍ഷം പരമാവധി 15 ദിവസം ആകസ്മികാവധിയും ഓണറേറിയത്തോടു കൂടി 6 മാസം പ്രസവാവധിയും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സ്‌പെഷല്‍ കാഷ്വല്‍ ലീവിന്റെ വ്യവസ്ഥകള്‍ക്കനുസൃതമായ അവധിയുമാണ് അനുവദിച്ചത്.
നിശ്ചിത ചട്ടങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഈ വിഭാഗം ജീവനക്കാര്‍ക്ക് ഇതുവരെ അവധി അനുവദിച്ചിരുന്നില്ല. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അവധി അനുവദിച്ച് ഉത്തരവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."