HOME
DETAILS

ഗണേശിന്റെ ദിലീപ് അനുകൂല പരാമര്‍ശം: സി.പി.എമ്മില്‍ അമര്‍ഷം പുകയുന്നു

  
backup
September 07 2017 | 22:09 PM

%e0%b4%97%e0%b4%a3%e0%b5%87%e0%b4%b6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%b2

കൊല്ലം: നടന്‍ ദിലീപിനെ പിന്തുണച്ച് കെ.ബി ഗണേശ് കുമാര്‍ എം.എല്‍.എ നടത്തിയ പ്രസ്താവനക്കെതിരേ സി.പിഎമ്മിനുള്ളില്‍ അമര്‍ഷം പുകയുന്നു. നേരത്തേ കൊല്ലം എം.എല്‍.എയും നടനുമായ മുകേഷ് മാധ്യമങ്ങള്‍ക്കെതിരേ നടത്തിയ പരാമര്‍ശം സൃഷ്ടിച്ച വിവാദം കെട്ടടങ്ങിയതിന് പിന്നാലെയാണ് ഗണേശിന്റെ പ്രസ്താവന. 

ദിലീപിനെ പിന്തുണയ്ക്കാന്‍ അദ്ദേഹത്തിന്റെ ഔദാര്യം വാങ്ങിയവര്‍ മുന്നോട്ടുവരണമെന്നും കേസുകള്‍ മുഖ്യമന്ത്രി പുനഃപരിശോധിക്കണമെന്നുമായിരുന്നു ഗണേശ് പറഞ്ഞത്. ഇടതുമുന്നണി എം.എല്‍.എ തന്നെ പ്രതിക്ക് അനുകൂലമായി രംഗത്തുവന്നത് മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചതായാണ് സി.പി.എമ്മിനുള്ളിലെ ഒരുവിഭാഗം അഭിപ്രായപ്പെടുന്നത്.
വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മുകേഷിന് സി.പി.എം താക്കീതു നല്‍കിയിരുന്നു. എന്നാല്‍, കേരളാ കോണ്‍ഗ്രസ് (ബി) ഘടകകക്ഷി അല്ലാത്തതിനാല്‍ അവരോട് വിശദീകരണം ചോദിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സി.പി.എം നേതൃത്വം.
കേരളാ കോണ്‍ഗ്രസ് (ബി)യെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുന്നതില്‍ എതിര്‍പ്പുള്ള വലിയൊരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിയിലുണ്ട്.
യു.ഡി.എഫിലായിരുന്ന കാലത്ത് മുന്നണിക്ക് തലവേദന സൃഷ്ടിച്ചിരുന്ന ബാലകൃഷ്ണ പിള്ളയും മകനും ഒടുവില്‍ കോണ്‍ഗ്രസുമായി തെറ്റിയാണ് ഇടതുമുന്നണിയില്‍ അഭയംതേടിയത്.
പത്തനാപുരത്ത് നടന്ന എന്‍.എസ്.എസ് യോഗത്തില്‍ വാങ്ക് വിളിയെ സംബന്ധിച്ച് പിള്ള നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ഇത് ഇടതുമുന്നണിയെ കുറച്ചൊന്നുമല്ല അന്ന് പ്രതിരോധത്തിലാക്കിയത്. ഇടതുമുന്നണിയില്‍ സി.പി.എം മത്സരിച്ചിരുന്ന സീറ്റ് ഗണേശ് കുമാറിന് വിട്ടുനല്‍കുകയായിരുന്നു.
നടന്‍ ജഗദീഷായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി. ഗണേശ് കുമാറിന് സീറ്റ് നല്‍കിയത് കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ സി.പി.എമ്മിനുള്ളില്‍ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
എന്‍.എസ്.എസ് വോട്ട് ലക്ഷ്യംവച്ചായിരുന്നു സി.പി.എം കേരളാ കോണ്‍ഗ്രസ് ബിയെ മുന്നണിയുമായി സഹകരിപ്പിച്ചതും പിള്ളക്ക് മുന്നോക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയതും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago