സ്റ്റാര്‍ട്ടപ്പുകള്‍ 85 ശതമാനവും വിജയം: മന്ത്രി മൊയ്തീന്‍
തിരുവനന്തപുരം: കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ 85 ശതമാനവും വിജയമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍. ഈ വര്‍ഷം 200 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഐ.ഡി.സി വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'യെസ് ത്രിഡി-2017' ഉച്ചകോടി 12ന് കൊച്ചിയില്‍ നടക്കും. നിലവിലെ പ്രക്രിയകളില്‍ ക്രിയാത്മക മാറ്റങ്ങള്‍ സൃഷ്ടിച്ച് ബദല്‍ സാങ്കേതികവിദ്യകള്‍ കണ്ടെണ്ടത്തുകയും കൂടുതല്‍ മെച്ചപ്പെട്ട ഉല്‍പ്പന്നം അവതരിപ്പിക്കുകയും ചെയ്യുന്നതിന് യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഡിസ്‌റപ്ട്, ഡിസ്‌കവര്‍ ആന്‍ഡ് ഡവലപ്‌മെന്റ് എന്ന പ്രമേയമാണ് ഉച്ചകോടി മുന്നോട്ടുവയ്ക്കുന്നത്.
ലെ മെറിഡിയനില്‍ നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൃഷി, ജൈവസാങ്കേതിക വിദ്യ, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, വിജയിച്ച സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനം എന്നിവയും ഉച്ചകോടിയിലുണ്ടാകും. വിദ്യാര്‍ഥി സംരംഭകര്‍, വിവിധ മേഖലയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ എന്നിവര്‍ പങ്കെടുക്കും. 2014ല്‍ യുവസംരംഭക സംഗമം തുടങ്ങിയ ശേഷം 110 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. 25 ലക്ഷം രൂപ വരെ കെ.എസ്.ഐ.ഡി.സി സീഡ് ഫണ്ടായി നല്‍കുന്നുണ്ട്. 12 കോടി രൂപ ഇതുവരെ സീഡ്ഫണ്ടായി നല്‍കി. അടിസ്ഥാന സൗകര്യ വികസനത്തിന് 20 കോടി നല്‍കിയതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."