HOME
DETAILS
MAL
തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം
backup
September 07 2017 | 22:09 PM
തിരുവനന്തപുരം: അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്ക്കുണ്ടാകുന്ന വീഴ്ചകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതലയോഗം ചേരും. മുരുകന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് വീഴ്ചപറ്റിയെന്ന ആരോഗ്യവകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് യോഗം.
മെഡിക്കല്‍ കോളജ് ആശുപത്രി മേധാവികളെയാണ് ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് യോഗത്തിന് വിളിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ട്രോമാകെയര്‍ സംവിധാനം കാര്യക്ഷമമാക്കാന്‍ എന്തു നടപടി സ്വീകരിക്കാമെന്ന് ഇന്നുചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."