HOME
DETAILS

മുരുകന്റെ മരണം: ആരോഗ്യ വകുപ്പ് ഡയരക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  
backup
September 07 2017 | 22:09 PM

%e0%b4%ae%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%95

തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ഗുരുതര വീഴ്ചപറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് ഡയരക്ടര്‍ ഡോ.സരിത അധ്യക്ഷയായ സമിതിയാണ് മന്ത്രി കെ.കെ ശൈലജക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുവരുമ്പോഴുള്ള നടപടിക്രമങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പാലിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ആംബുലന്‍സില്‍നിന്ന് മുരുകനെ അത്യാസന്ന രോഗികളെ പാര്‍പ്പിക്കുന്ന വാര്‍ഡിലേക്ക് മാറ്റിയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ ഡോക്ടര്‍മാര്‍ പരിശോധിക്കാതെ പി.ജി വിദ്യാര്‍ഥി ആംബുലന്‍സിനടുത്തെത്തി പരിശോധിക്കുക മാത്രമാണ് ചെയ്തത്. അതീവ ഗുരുതരാവസ്ഥയില്‍ രോഗിയെ കൊണ്ടുവരുമ്പോള്‍ ജീവന്‍ രക്ഷപ്പെടുത്താന്‍ പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. ഈ നടപടിക്രമങ്ങളൊന്നും മെഡിക്കല്‍ കോളജുകളില്‍ പാലിക്കപ്പെടുന്നില്ലെന്നും മുരുകന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. മുരുകനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിലപ്പെട്ട സമയം ആശുപത്രികളും ആംബുലന്‍സുകാരും തര്‍ക്കിച്ച് തീര്‍ത്തുവെന്നും ഇത് നിത്യസംഭവമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
അന്നു ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് നേരത്തേ മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ജോബി ജോണ്‍ ആരോഗ്യവകുപ്പ് ഡയരക്ടര്‍ക്ക് നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മുരുകനെ എത്തിച്ച സമയത്ത് വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്നും അടിയന്തര ശസ്ത്രക്രിയ നടത്തിയ രണ്ടു രോഗികള്‍ക്കായി കരുതിയ വെന്റിലേറ്ററുകള്‍ മാത്രമാണ് ഒഴിവുണ്ടായിരുന്നതെന്നും ഇത് ശസ്ത്രക്രിയ ചെയ്ത രോഗികള്‍ക്ക് ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി മാറ്റിവച്ചതാണെന്നുമുള്ള റിപ്പോര്‍ട്ടാണ് അന്ന് നല്‍കിയത്. അത്യാഹിത വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടര്‍ ആംബുലന്‍സിലെത്തി മുരുകനെ പരിശോധിച്ചിരുന്നു.
അഡ്മിറ്റ് ചെയ്താല്‍ വെന്റിലേറ്ററിന് പകരം ഉപയോഗിക്കുന്ന ആംബുബാഗ് സംവിധാനം ഒരുക്കാമെന്ന് ഡോക്ടര്‍ മുരുകനെ കൊണ്ടുവന്നവരോട് പറഞ്ഞിരുന്നു. എന്നാല്‍, അവര്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നുമാണ് മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് നല്‍കിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
എന്നാല്‍, ആരോഗ്യമന്ത്രിക്ക് ഡയരക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് എന്ത് പരാമര്‍ശമാണുള്ളതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ആരോഗ്യവകുപ്പ് ഡയരക്ടറെ കുടാതെ മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയരക്ടര്‍ ഡോ. ശ്രീകുമാരി, തിരുവനന്തപുരം ജനറല്‍ ആശുപത്രി അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. വിപിന്‍ എന്നിവരാണ് അന്വേഷണ സമിതിയിലുണ്ടായിരുന്നത്. ഈ മാസം ഏഴിനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആറ് ആശുപത്രികള്‍ റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മുരുകന് ചികിത്സ നിഷേധിച്ചത്. ഇതിനേത്തുടര്‍ന്ന് 13 മണിക്കൂറോളം ആംബുലന്‍സില്‍ കഴിഞ്ഞശേഷം മുരുകന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago