HOME
DETAILS
MAL
ആര്‍.എസ്.എസിനെതിരേ എഴുതാതിരുന്നെങ്കില്‍ ഗൗരി ജീവിച്ചിരുന്നേനെയെന്ന് എം.എല്‍.എ
backup
September 07 2017 | 22:09 PM
ബംഗളുരു: ഗൗരി ലങ്കഷ് വധത്തില്‍ സംഘ്പരിവാര്‍ ബന്ധം തുറന്ന് പറഞ്ഞ് മുന്‍ മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ ഡി.എന്‍.ജീവന്‍രാജ്.
ആര്‍.എസ്.എസിനെതിരേ എഴുതിയതുകൊണ്ടുതന്നെയായിരിക്കാം ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ചലോ മംഗളുരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കെയായിരുന്നു ബി.ജെ.പി നേതാവ് ഈ തുറന്നുപറച്ചില്‍ നടത്തിയത്. 'ആര്‍.എസ്.എസ് കശാപ്പ് എന്ന തലക്കെട്ടോടെ ഗൗരി ഒരു ലേഖനം എഴുതിയിരുന്നു. അത്തരത്തിലുള്ള എഴുത്തുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ അവര്‍ ഇപ്പോഴും ജീവനോടെയിരുന്നേനെ. കൊലപാതകത്തില്‍ ആര്‍.എസ്.എസിന്റെ പങ്ക് തെളിയിക്കുന്നതാണ് ജീവന്‍രാജിന്റെ പ്രസ്താവനയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."