ബിഹാറില്‍ മാധ്യമ പ്രവര്ത്തകന് വെടിയേറ്റു
പട്ന: കര്‍ണാടകയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ബിഹാറിലും സമാന സംഭവം.
എന്നാല്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാധ്യമ പ്രവര്ത്തകന് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
'രാഷ്ട്രീയ സഹാറ' ലേഖകന്‍ പങ്കജ് മിശ്രയ്ക്ക് നേരെയാണ് വധശ്രമമുണ്ടായത്. ആര്‍വാള്‍ സ്വദേശിയായ മിശ്ര വെടിയേറ്റതിനെത്തുടര്‍ന്ന് പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
താമസസ്ഥലത്ത് നിന്ന് വരുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര് പങ്കജിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
അക്രമവുമായി ബന്ധപ്പെട്ട് കുന്ദന്‍ മഹാതോ എന്നയാളെ പൊലിസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്ക് ഭരണകക്ഷിയായ ജെ.ഡി.യുവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. തന്നെ വെടിവച്ച കുന്ദന്‍ മഹാതോ ജെ.ഡി.യു എം.എല്‍.എ സത്യാദിയോ സിങ്ങുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് പങ്കജ് മിശ്ര പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും ആക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."