സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം 10ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തലശ്ശേരി: 47ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്പ്പണചടങ്ങിന് തലശ്ശേരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പത്തിന് വൈകിട്ട് തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് സമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വഹിക്കും. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിക്കും. മികച്ച സിനിമ, നടന്, നടി തുടങ്ങിയ മറ്റ് 42 അവാര്‍ഡുകളും അദ്ദേഹം നല്‍കും. മന്ത്രി എ.കെ ബാലന് അധ്യക്ഷനാവും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, മാത്യു ടി തോമസ്, കെ.കെ ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി, തോമസ്ചാണ്ടി എന്നിവരും പങ്കെടുക്കും. പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിരിക്കുകയാണ്. വൈകിട്ട് നാല്മുതല് സ്റ്റേഡിയത്തില്‍ പ്രവേശിക്കാം.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് എ.എന്‍ ഷംസീര്‍ എം.എല്‍.എ, ജനറല്‍കണ്‍വീനര്‍ പ്രദീപ് ചൊക്ലി, നഗരസഭ ചെയര്മാന് സി.കെ രമേശന്, വി.കെ സുരേഷ്ബാബു, ബിനീഷ് കോടിയേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."