പുതുപ്പാടി വനമേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
താമരശേരി: പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്കുണ്ടിനടുത്ത് മട്ടിക്കുന്ന് പരപ്പന്‍പാറയില്‍ ആയുധധാരികളായ മാവോയിസ്റ്റുകളുടെ സാന്നിധ്യം. ഉപ്പുമാക്കല്‍ ബിന്ദുവിന്റെ വീട്ടിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. കഴിഞ്ഞ അഞ്ചിന് വൈകിട്ട് അഞ്ചോടെ സാധാരണ വേഷത്തിലെത്തി ബിന്ദുവിനെ അന്വേഷിച്ചെങ്കിലും കാണാത്തതിനാല്‍ തിരിച്ചു പോവുകയും ശേഷം രാത്രി ഏഴോടെ യൂനിഫോമണിഞ്ഞ് തോക്കുധാരികളായ സ്ത്രീയും പുരുഷനുമെത്തി ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു.
തങ്ങള്‍ അഞ്ചു പേരുണ്ടെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടപ്പോള്‍ അത്രപേര്ക്കുള്ള ഭക്ഷണം ഇവിടെയില്ലെന്ന് ബിന്ദു പറഞ്ഞത്തിനെ തുടര്‍ന്ന് അരിയും തേങ്ങയും വാങ്ങി തിരിച്ചുപോയി. തങ്ങള്‍ വന്നത് പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുതിയതിനാല് ഇവര്‍ ആരെയും വിവരമറിയിച്ചിരുന്നില്ല. പിറ്റേദിവസവും ഉച്ചയോടെ ആയുധധാരികളായ അഞ്ചംഗ സംഘമെത്തി ഭക്ഷണം പാകം ചെയ്യിപ്പിച്ചു കഴിച്ചു. അന്നു വൈകിട്ടാണ് ബിന്ദു വിവരം മുന്‍ പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു താന്നിക്കാകുഴിയെ അറിയിച്ചത്.
ഉടന്‍ ബിജു താമരശേരി ഡിവൈ.എസ്.പിയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് താമരശേരി എസ്.ഐ സായൂജ്കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം വീടിന് കാവല്‍ ഏര്‍പ്പെടുത്തുകയും വനാന്തര്‍ഭാഗത്ത് തിരച്ചില്‍ നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."