തൊണ്ടിമുതല്‍ ലഭിച്ചത് മൂന്നാംനാള്‍
കൊണ്ടോട്ടി: കസ്റ്റംസ് അധികൃതരുടെ മൂന്ന് ദിവസത്തെ കാത്തിരിപ്പിനു ശേഷം യാത്രക്കാരന്റെ വയറ്റിനുള്ളിലെ തൊണ്ടിമുതല്‍ പുറത്തേക്ക് വന്നപ്പോള്‍ ലഭിച്ചത് 7.8 ലക്ഷത്തിന്റെ സ്വര്‍ണം. തിങ്കളാഴ്ച രാത്രി അബൂദബിയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കൊടുവള്ളി സ്വദേശിയുടെ വയറ്റില്‍ നിന്നാണ് ഇന്നലെ 226 ഗ്രാമിന്റെ ഏഴു ചെറിയ സ്വര്‍ണ ഗോളങ്ങള്‍ ലഭിച്ചത്.
വന്‍കുടലില്‍ തങ്ങി നിന്ന സ്വര്‍ണം മൂന്ന് ദിവസത്തിന് ശേഷമാണ് പുറത്ത് വന്നത്. ലോഹഭാഗങ്ങള്‍ സ്വര്‍ണമാണെന്നു സ്ഥിരീകരിച്ചതോടെ ഇയാള്‍ക്കെതിരേ കരിപ്പൂര്‍ കസ്റ്റംസ് കേസെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നവാസിനെ കസ്റ്റംസ് തടഞ്ഞ് പരിശോധന നടത്തിയത്.
എക്സ്റേ പരിശോധനയില്‍ വന്‍കുടലിന്റെ താഴ്ഭാഗത്ത് സ്വര്‍ണമെന്ന് സംശയിക്കുന്ന ലോഹഭാഗങ്ങള്‍ കണ്ടെത്തി.
എന്നാല്‍ ഇതു പുറത്തെടുക്കാനായി കസ്റ്റംസിന് മൂന്ന് ദിവസമാണ് ആശുപത്രിയില്‍ കാത്തിരിക്കേണ്ടിവന്നത്.എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് ഉദ്യോഗസ്ഥര്‍ യുവാവിനെ വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗത്തിലും പിന്നീട് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിട്ടും കാര്യം നടന്നില്ല. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."