HOME
DETAILS
MAL
ടൂറിസം പദ്ധതികള്‍ വേഗത്തിലാക്കാന്‍ കണ്ണന്താനവുമായി 16ന് ചര്‍ച്ച
backup
September 07 2017 | 22:09 PM
തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രിയായി അല്‍ഫോന്‍സ് കണ്ണന്താനം സ്ഥാനമേറ്റതോടെ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ കൂടുതല്‍ സഹായമഭ്യര്‍ഥിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ വിവിധ പദ്ധതികള്‍ക്കായി നിരവധി അപേക്ഷകളാണ് സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. കണ്ണന്താനം മന്ത്രിയായതിനു പിന്നാലെ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര മന്ത്രിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. പത്തിന് കേരളത്തിലെത്തുമെങ്കിലും പാര്‍ട്ടി പരിപാടികളുടെ തിരക്ക് ആയതിനാല്‍ 16ന് വീണ്ടുമെത്തിയ ശേഷം കണ്ണന്താനം മന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തും. കണ്ണന്താനം മന്ത്രിയായതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി കടകംപള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."