HOME
DETAILS
MAL
മഴയും കാഴ്ചക്കാരും പുലികളോടൊപ്പം തിമര്‍ത്താടി
backup
September 07 2017 | 22:09 PM
തൃശൂര്‍: കോരിച്ചൊരിയുന്ന മഴയ്ക്കും തൃശൂര്‍ നഗരത്തിലിറങ്ങിയ പുലികളുടെയും കാഴ്ചക്കാരുടെയും ആവേശത്തെ കെടുത്താനായില്ല.
പുലിപ്പടയിറക്കത്തോടെ തൃശൂരിന്റെ ഓണം കൊടിയിറങ്ങി. പുലിക്കളി തുടങ്ങുന്നതിനു മുന്‍പേ മഴയെത്തിയിരുന്നു. മഴ നനയാതിരിക്കാനായി മേളക്കാരുടെ മുകളില്‍ ടാര്‍പോളിന്‍ ഷീറ്റിനടിയില്‍ മേളക്കാരും കൊട്ടിക്കയറി.
ഇത്തവണ ഒരു ഡസന്‍ പെണ്‍പുലികളാണ് തകര്ത്താടാനെത്തിയത്. പുരുഷ പുലികളെ പിന്നിലാക്കുന്ന പ്രകടനം. നഗരത്തില്‍ മുന്നൂറോളം പുലികളാണ് നിറഞ്ഞാടിയത്. കുട്ടിപ്പുലികളും കൊട്ടിന്റെ താളത്തിനൊത്ത് ചുവടു വച്ചു. സ്വരാജ് റൗണ്ടില്‍ പതിനായിരങ്ങളാണ് കാഴ്ച്ചക്കാരായി എത്തിയത്. പുലികളെ കാണാന്‍ കെട്ടിടങ്ങളുടെ മുകളിലും തേക്കിന്‍കാട് മൈതാനിയിലും നേരത്തെ തന്നെ ജനക്കൂട്ടം തമ്പടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."